NEWS
പ്രീവെഡ്ഡിങ് ഷൂട്ടിനായി ബാലി, പാസ്പോർട്ട് പ്രശ്നത്താൽ യാത്ര മുടങ്ങി; സിയയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത

മുംബൈ∙ യുവാവിനെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. യുവ വ്യവസായി കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയാ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയിലെ കൊക്കയിൽനിന്ന് തള്ളിയിട്ട് കൊന്നത്. ഇരുവരും പുണെയ്ക്ക് സമീപമുള്ള കോട്ടയിലേക്കു പോകുന്നതിനു മുൻപ് സിയ അസ്വാഭാവികമായ രീതിയിൽ പെരുമാറിയിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.സിയ നിസാര കാര്യങ്ങൾക്ക് വഴക്കുണ്ടാക്കുന്നുവെന്നും ബഹളം വയ്ക്കുന്നുവെന്നും കേതൻ പറഞ്ഞിരുന്നതായി പിതാവ് വിശാൽ അഗർവാൾ ആരോപിച്ചു. ജൂൺ 4ന് ലോഹഗഡ് കോട്ടയിൽ പോകണമെന്ന് സിയ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് അമ്മ വിസമ്മതിച്ചതിനാൽ കേതന് പോകാൻ കഴിഞ്ഞിരുന്നില്ല. ഇതേച്ചൊല്ലിയായിരുന്നു തർക്കം. പിന്നീട് ജൂൺ 17ന് രാത്രി സിയ കേതനെ വാട്സാപ്പിൽ വിളിക്കുകയും രണ്ടുദിവസം കഴിഞ്ഞാൽ തന്റെ ജന്മദിനമാണെന്നും കോട്ടയിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. അമ്മ സമ്മതിക്കില്ലെന്ന് കേതൻ പറഞ്ഞെങ്കിലും സിയ കേതന്റെ അമ്മ രാഖി അഗർവാളിനെ നേരിട്ട് ഫോണിൽ വിളിച്ച് സമ്മതം വാങ്ങുകയായിരുന്നു. തുടർന്ന് ജൂൺ 18ന് രാവിലെ പുണെ–മുംബൈ ദേശീയപാതയിലെ കിവാലെ പാലത്തിൽനിന്ന് സിയയെയും കൂട്ടി കേതൻ ലോഹഗഡ് കോട്ടയിലേക്ക് പുറപ്പെട്ടു. എന്നാൽ രാവിലെ 10.45 ഓടെ സിയ കേതന്റെ അമ്മയെ വിളിച്ച് കേതൻ അബദ്ധത്തിൽ കൊക്കയിൽ വീണതായി അറിയിക്കുകയായിരുന്നു.
Source link


