NEWS

ഇറാനും യുഎസും വീണ്ടും യുദ്ധത്തിലേക്കോ? അടിയും തിരിച്ചടിയും തുടരുന്നു, പണം മുടക്കിയവർക്ക് നല്ലകാലം വരുന്നു, സ്വർണവും ക്രൂഡും ഉയരത്തിലേക്ക്


ഇറാനും യുഎസും വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുകയാണോ? ഒരാഴ്ച മാത്രം ആയുസുള്ള വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ വീണ്ടും യുദ്ധം തുടങ്ങുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്ന സൂചന. എന്നാൽ ഇതിനു യുഎസ് കോൺഗ്രസിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അല്ലാതെ ട്രംപ് നടത്തുന്ന ആക്രമണങ്ങൾ നിയമവിരുദ്ധമാണെന്നാണ് പല യുഎസ് സെനറ്റർമാരും ചൂണ്ടിക്കാട്ടുന്നത്. മറുവശത്ത് യുഎസിന്റെ ആക്രമണങ്ങളെ അതേനാണയത്തിൽ തിരിച്ചടിക്കാനാണ് ഇറാന്റെയും ഒരുക്കം. യുഎസുമായി ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് ഹോർമുസിലൂടെ കപ്പലുകൾക്ക് സുരക്ഷപാത ഒരുക്കാനുള്ള അവകാശം തങ്ങൾക്കാണെന്നും ഇതുലംഘിച്ച് യുഎസ് നാവികസേനയുടെ നേതൃത്വത്തിൽ കപ്പലുകളെ ഒമാൻ തീരത്തുകൂടി പോകാൻ അനുവദിച്ചതാണ് പ്രകോപനത്തിനു കാരണമെന്നും ഇറാൻ പറയുന്നു. അതിനിടെ ഇരുകൂട്ടരും പരസ്പരം ആക്രമണം തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ രണ്ടാമത്തെ എണ്ണക്കപ്പലിനു നേരെയും ഡ്രോൺ ആക്രമണം ഉണ്ടായെന്ന് ആരോപിച്ചാണ് ഇറാനിലെ വിവിധ ഇടങ്ങളിൽ ഇന്നലെ യുഎസ് സേനയുടെ ആക്രമണം. ഇതിനു മറുപടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇറാനും. വെടിനിർത്തൽ ലംഘനം തുടർന്നാൽ ഇറാനെതിരെ കൂടുതൽ ആക്രമണം സംഘടിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അങ്ങനെയുണ്ടായാൽ യുഎസ് കേന്ദ്രങ്ങളിൽ ‘നരകം വിതയ്ക്കും’ എന്നാണ് ഇറാന്റെ മറുപടി. മാസങ്ങൾക്കു ശേഷം ഇന്ത്യൻ ഓഹരി വിപണികൾ തിരിച്ചു വരവിന്റെ പാതയിലെന്ന് ഐസിഐസിഐ സെക്യുരിറ്റീസ് റിപ്പോർട്ട്. പലവിധ കാരണങ്ങൾ കൊണ്ട് 2024 സെപ്റ്റംബറിനു ശേഷം വിപണിയെ ബാധിച്ച മന്ദത ഉടൻ മാറും. സാമ്പത്തിക മേഖലയും കമ്പനികളുടെ വാല്യൂവേഷനും മെച്ചപ്പെട്ടതും ക്രൂഡോയിൽ വില കുറഞ്ഞതും വിദേശനിക്ഷേപകരുടെ പിന്മാറ്റം പതുക്കെയായതും ഓഹരികൾക്ക് ഗുണകരമാണ്. റിസ്ക് നിലവിലുണ്ടെങ്കിലും വിപണിയെ കരകയറ്റുന്ന കാര്യങ്ങൾ കൂടുതലാണ്. 


Source link

Back to top button