CINEMA

വിസ്മയ ബാലൻ

‘​എ​നി​ക്ക് ​അ​ഭി​ന​യി​ക്ക​ണം’​ ​എ​ന്ന് ​വീ​ട്ടി​ൽ​ ​പ​റ​ഞ്ഞ​ ​ആ​ദി​ശേ​ഷ​ൻ​ ​ക്യാ​മ​റ​യു​ടെ​ ​മു​ന്നി​ൽ​ ​നി​ന്ന​ ​ആ​ദ്യ​ ​സി​നി​മ​യു​ടെ​ ​പേ​ര് ​ ‘ബാ​ല​ൻ​ ​:​ ​ദ​ ​ബോ​യ്’.​ ​ആ​ദ്യ​ ​സി​നി​മ​യി​ൽ​ ​ത​ന്നെ​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്രം.​ സിനിമയിൽ ​പു​തി​യ​ ​ക​ഥകളും ​പു​തി​യ​ ​പേ​രുകളുമായി ജീ​വി​ച്ച​ ​ബാ​ല​ന്റെ​ യഥാർത്ഥ ​പേ​ര് ​ആ​ദി​ശേ​ഷ​ൻ കെ ​ആ​ർ ​’​എ​ത്ര​ ​വൈ​കി​യാ​ലും​ ​അ​മ്മ​ ​വ​രും’​ ​ഈ​ ​ഡ​യ​ലോ​ഗും​ ​ബാ​ല​ന്റെ​ ​നി​സ​ഹാ​യ​ത​യും​ ​നി​സം​ഗ​മാ​യ​ ​നി​ൽ​പ്പും​ ​ഇ​രി​പ്പും​ ​നോ​ട്ട​വും​ ​ഓട്ട​വും​ ​സം​സാ​ര​വും​ ​എ​ല്ലാം​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഉ​ള്ളി​ൽ​ ​തു​ള​ച്ചു​ ​ക​യ​റി​.

നാ​ല് ​വ​യ​സി​ൽ​ ​’​സു​ഗ​ന്ധി​”​ ​എ​ന്ന​ ​ഹ്ര​സ്വ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ആ​ദി​ശേ​ഷ​ൻ​ ​’ബാ​ല​ൻ’​ ​സി​നി​മ​യി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​ ​ബാ​ല​താ​ര​മാ​യി​ ​മാ​റി​.​ ​ചി​ദം​ബ​രം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​‘​ബാ​ല​ൻ​’​ ​ആസ്വദിച്ചവർ ​ചേ​ർ​ത്ത​ല​ ​ത​ണ്ണീ​ർ​മു​ക്കം​ ​ക​ണ്ണാ​ടി​ക്ക​ൽ​ ​പിആ​ർ​ ര​തീ​ഷി​ന്റെ​യും​ ​ആ​തി​ര​യു​ടെ​യും​ ​ഏ​ഴു​ ​വ​യ​സു​കാ​ര​ൻ​ ​മ​ക​ൻ​ ​ആ​ദി​ശേ​ഷ​നെ​ ​കൂ​ടെ​ ​കൂ​ട്ടി.​ ആ​ദി​ശേ​ഷ​ന്റെ​ ​പ്ര​ക​ട​നം​ ​ക​ണ്ട​പ്പോ​ൾ​ ​ത​ന്റെ​ ​അ​ഭി​ന​യം ​ഒ​ന്നു​കൂ​ടി​ ​മി​നു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ​ തോ​ന്നി​ ​എ​ന്ന് ​ത​മി​ഴ് ​ന​ട​ൻ​ ​സൂ​ര്യ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ച​ ​വാ​ക്കു​ക​ൾ​ ​അം​ഗീ​കാ​ര​മാ​യി​ ​മാ​റു​ന്നു.


സു​ഗ​ന്ധി​ ക​ണ്ട​ ​ഗ​ണ​പ​തി
‘​സു​ഗ​ന്ധി​”​ ​ക​ണ്ട​ ​കാ​സ്റ്റിം​ഗ് ​ഡ​യ​റ​ക്ടർ ഗ​ണ​പ​തി​ ​ആ​ദി​ശേ​ഷ​നെ​ ​തേ​ടി​യെ​ത്തി​ .​ ​ഓ​ഡി​ഷ​നി​ലൂ​ടെ​യും​ ​ചി​ദം​ബ​ര​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ഭി​ന​യ​ ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും​ ​ആ​ദി​ശേ​ഷ​ൻ​ ​ബാ​ല​നാ​യി.​ ​ആ​റ് ​വ​യ​സി​ലാ​ണ് ബാ​ല​ന്റെ​ ​ഭാ​ഗ​മാ​കു​ന്ന​ത്.​ ​ആ​ ​സ​മ​യ​ത്ത് ​ഡ​യ​ലോ​ഗു​കൾ വാ​യി​ക്കാ​ൻ​ ​അ​റി​യി​ല്ലാ​യി​രു​ന്നു. ഗ​ണ​പ​തി​ ​പ​റ​ഞ്ഞു​ ​പ​ഠി​പ്പി​ച്ചു.​ ​അ​ത് ​ഓ​ർ​മ​യി​ൽ​ ​സൂ​ക്ഷി​ച്ചാ​ണ് ​അ​ഭി​ന​യി​ച്ച​ത്.​ഓ​രോ​ ​സീ​നും​ ​എ​ങ്ങ​നെ​ ​ചെ​യ്യ​ണ​മെ​ന്ന് ​വി​ശ​ദ​മാ​യി​ ​പ​റ​ഞ്ഞു​ ​കൊ​ടു​ത്തു. പ്രാ​യം​ ​കു​റ​വാ​യി​രു​ന്നെ​ങ്കി​ലും​ ​ക​ഥാ​പാ​ത്ര​ത്തെ​ ​മ​ന​സി​ലാ​ക്കി​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ചി​ദം​ബ​ര​ത്തി​ന്റെ​യും​ ​ടീ​മി​ന്റെ​യും​ ​പി​ന്തു​ണ​ ​കൊ​ണ്ടാ​ണെ​ന്ന് ​അ​മ്മ​ ​ആ​തി​ര.


പ​നി​ക്കി​ട​യി​ലും​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഷൂ​ട്ടിം​ഗ്
ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​ ​പ​നി​ ​പി​ടി​പ്പെ​ട്ടു.​ ​ശ്വാ​സ​ത​ട​സ​ം ​ ​ഉ​ണ്ടാ​യ​പ്പോ​ൾ​ ​വീ​ട്ടു​കാ​രും​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ഉ​ള്ള​വ​രും​ ​ആ​ശ​ങ്ക​യി​ലാ​യി​ .​ ​ചി​കി​ത്സ​യും​ ​വി​ശ്ര​മ​വും​ ​ന​ൽ​കി​ ​ഷൂ​ട്ടിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി. സി​നി​മ​യോ​ടു​ള്ള​ ​ആ​ത്മാ​ർ​ത്ഥ​ത​ ​അ​ന്ന​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​പ്ര​ക​ട​മാ​യി​രു​ന്നു​വെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​ചി​ദം​ബ​രം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ‘ബാ​ല​ൻ​’​ ​ക​ണ്ട​വ​ർ​ ​ആ​ദി​ശേ​ഷ​ന്റെ​ ​അ​ച്ഛ​നേ​യും​ ​അ​മ്മ​യേ​യും​ ​വി​ളി​ച്ചു.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​യും​ ​നേ​രി​ട്ടും​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​എ​ത്തി.​ ​ആ​ളു​ക​ൾ​ ​തി​രി​ച്ച​റിയുമ്പോൾ ​ ആ​ദി​ശേ​ഷ​ന് ​സ​ന്തോ​ഷം​ .


ടൊ​വി​നോ​ ​ത​ന്ന​ ​സ്വ​പ്നം
അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​ത്തി​ന് ​പി​ന്നി​ൽ​ ​ഒ​രു​ ​സി​നി​മ അ​നു​ഭ​വ​മു​ണ്ട്.​ ​ടൊ​വി​നോ​ ​തോ​മ​സ് ​ഉ​ൾ​പ്പെ​ടെ​ ​മ​ല​യാ​ള​ത്തി​ലെ​ ​ ഒട്ടുമിക്ക യു​വ​താ​ര​ങ്ങളും ​ ​അ​ഭി​ന​യി​ച്ച​ ‘2018​’ ​ ​ ​തി​യേ​റ്റ​റി​ൽ​ ​ക​ണ്ട് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​ ‘എ​നിക്ക് ​അ​ഭി​ന​യി​ക്ക​ണം​’ ​എ​ന്ന് ​ആ​ദി​ശേ​ഷ​ൻ​ ​ആ​ദ്യ​മാ​യി​ ​പ​റ​യു​ന്ന​ത്. ടൊ​വി​നോ​ ​തോ​മ​സി​ന്റെ​ ​സി​നി​മ​ക​ൾ​ ​മാ​ത്ര​മ​ല്ല,​ ​പ​ഴ​യ​ ​മ​ല​യാ​ള​ ​സി​നി​മ​ക​ളും​ ​കാ​ണാ​റു​ണ്ട്.​ ​ബാ​ല​നി​ൽ​ ​ടൊ​വി​നോ​ ​തോ​മ​സി​നൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ക​യും​ ​ചെ​യ്തു. സി​നി​മ​യോ​ട് ​ഇ​ഷ്ട​വും​ ​കൗ​തു​ക​വു​മാ​ണ് ​അ​ഭി​ന​യ​ത്തി​ലേ​ക്ക് ​എ​ത്തി​ച്ച​തെ​ന്ന് ​അ​മ്മ​ ​ആ​തി​ര​ ​പ​റ​യു​ന്നു.ത​ണ്ണീ​ർ​മു​ക്കം​ ​പ​ഞ്ചാ​യ​ത്ത് ​എ​ൽ.​പി.​ ​സ്കൂ​ളി​ൽ​ ​ര​ണ്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ഥി​യാ​ണ് ​ആ​ദി​ശേ​ഷ​ൻ.​ നാ​ല് ​മാ​സം​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​ദ്ധ്യാ​പ​ക​ർ​ ​വേ​ണ്ട​ ​പി​ന്തു​ണ​ ​ന​ൽ​കി​യ​തി​നാ​ൽ​ ​അ​ഭി​ന​യ​വും​ ​പ​ഠ​ന​വും​ ​ഒ​രു​മി​ച്ച് ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​വാ​ൻ​ ​സാ​ധി​ച്ചു.​ ​’ബാ​ല​ൻ​” ​ക​ണ്ട​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​ആ​ദി​ശേ​ഷ​ന്റെ​ ​അ​ഭി​ന​യം​ ​ഇ​ഷ്ട​പ്പെ​ട്ടു.സി​നി​മ​ ​ത​ന്ന​ ​അ​വ​സ​രം​ ​സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ​ആ​ദി​ശേ​ഷ​ൻ​ ​കാ​ണു​ന്ന​ത്.​ ​ഇ​നി​യും​ ​അ​ഭി​ന​യി​ക്കാ​നാ​ണ് ​ആ​ഗ്ര​ഹം.


Source link

Back to top button