NEWS

കേന്ദ്രമന്ത്രിസഭ, ബിജെപി അഴിച്ചുപണി ഉടൻ? ബംഗാളിന് കൂടുതൽ പ്രാതിനിധ്യമുണ്ടായേക്കും; വിമർശനങ്ങളും സാധ്യതകളും


ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിസഭയിലും ബിജെപി നേതൃനിരയിലും അഴിച്ചുപണി ഉടനെന്ന ചർച്ച സജീവം. സർക്കാരിന്റെ പ്രതിഛായ മങ്ങിയതിനാൽ പുനഃസംഘടനയെന്ന പ്രതീതി ഒഴിവാക്കുകയെന്നതാണു വെല്ലുവിളി. ആദ്യ 2 മോദിമന്ത്രിസഭകളിൽ അഴിച്ചുപണി നടത്തിയപ്പോൾ ഇല്ലാതിരുന്ന പ്രശ്നമാണ് ഇപ്പോഴുള്ളത്: വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു, കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ അഴിമതി ആരോപണമുണ്ട്, മന്ത്രി ഹർദീപ് സിങ് പുരി വിവാദങ്ങളിലും. ചില പ്രധാന വകുപ്പുകളിലെ മന്ത്രിമാർ പരാജയമാണെന്നു വിമർശനവുമുണ്ട്.സംഘത്തിലെ ആരെങ്കിലും പരാജയമെന്ന് അംഗീകരിക്കുന്ന രീതി മോദിക്കില്ല. കടുത്ത വിമർശനം നേരിടുന്ന വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് പരസ്യമായി പിറന്നാൾ ആശംസ നേർന്നപ്പോൾ അദ്ദേഹത്തിന്റെ നേട്ടങ്ങൾ പരാമർശിച്ചത് ഈ രീതിയുടെ ഉദാഹരണം. ധനമന്ത്രി നിർമല സീതാരാമനു വകുപ്പുമാറ്റമെന്ന ശ്രുതി ഇത്തവണയുമുണ്ട്. മന്ത്രിസഭയിലെ പ്രമുഖരിൽ ചിലരെത്തന്നെ നേതൃനിരയിലേക്കയച്ച് പാർട്ടിപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നു വാദിക്കുന്നവർ 1960കളിലെ കോൺഗ്രസിന്റെ ‘കാമരാജ് പ്ലാൻ’ ആണ് മാതൃകയായി നിർദേശിക്കുന്നത്.ഷിൻഡെയുടെ സേനയിലേക്കെന്നപോലെ, ആം ആദ്മി പാർട്ടിയിൽനിന്ന് ബിജെപിയിലേക്കെത്തിയ എംപിമാർക്കും കൂറുമാറ്റക്കുരുക്ക് ബാധകമാകുമോയെന്നതിൽ അവ്യക്തത തുടരുകയാണ്. എങ്കിലും, എഎപിയിൽനിന്നെത്തിയ രാഘവ് ഛദ്ദയോ അശോക് മിത്തലോ മന്ത്രിസഭയിൽ ഉൾപ്പെടാൻ സാധ്യത സൂചിപ്പിക്കപ്പെടുന്നത് അടുത്ത വർഷത്തെ പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. പഞ്ചാബിൽനിന്നുള്ള ബിജെപി നേതാവ് തരുൺ ജുഗിനും മന്ത്രിസ്ഥാനം സൂചിപ്പിക്കപ്പെടുന്നു.


Source link

Back to top button