NEWS
ആരതിയുടെ ദേഹത്ത് 13 മുറിവുകൾ, ‘നേരിട്ടത് ക്രൂരപീഡനം’; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം∙ ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല സ്വദേശിനി ആരതിയെ (26) ആണ് ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ ശ്രീകുമാറിന്റെ ക്രൂരപീഡനത്തിൽ മനംനൊന്താണ് ആരതിയുടെ മരണമെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.അതുൽ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി വെള്ളിയാഴ്ച ആരതി അമ്മയ്ക്ക് വാട്സാപ്പിൽ ചിത്രങ്ങൾ അയച്ചിരുന്നു. മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആത്മഹത്യക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തു. ആരതിയുടെ അമ്മ ജിനുവിന്റെ പരാതിയിൽ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് അതുലിനെതിരെ ചുമത്തിയത്.
Source link


