BUSINESS

ഇതുവരെ ആരും ചെയ്യാത്ത കാര്യം; സതീശന് കൈയടിച്ച് ടൂറിസം മേഖല, ‘വ്യവസായ പദവി’ കിട്ടിയാൽ എന്താണ് നേട്ടം?


ടൂറിസം മേഖലയ്ക്ക് ‘വ്യവസായ പദവി’ നൽകണമെന്ന ആവശ്യത്തിന് ദശാബ്ദത്തിനുമേൽ പഴക്കമുണ്ട്. എന്നാലിതാ, തന്റെ ആദ്യ ബജറ്റിൽതന്നെ ആവശ്യത്തിന് പച്ചക്കൊടി വീശുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. ‘‘കേരളത്തിൽ ടൂറിസത്തെ മുൻഗണന മേഖലയായി മാറ്റും. വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭിക്കാനായി ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാൻ നടപടിയെടുക്കും’’ – ബജറ്റിൽ വി.ഡി.സതീശൻ പറഞ്ഞതിങ്ങനെ.വ്യവസായ പദവി കിട്ടിയാൽ നേട്ടങ്ങൾ എന്തെല്ലാം?വ്യവസായ സ്റ്റാറ്റസ് കിട്ടിയാൽ ടൂറിസം മേഖലയെ കാത്തിരിക്കുന്നത് ഒട്ടേറെ ആനുകൂല്യങ്ങളാണ്: ∙ വിവിധ അനുമതികളെല്ലാം ഏകജാലക സംവിധാനത്തിലൂടെ എളുപ്പത്തിൽ കരസ്ഥമാക്കാം. ∙ വെള്ളം, വൈദ്യുതി, നികുതി എന്നിവയിൽ‌ സബ്സിഡി. ∙ ടൂറിസം മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരും നിക്ഷേപവുമെത്തും. ∙ മേഖലയിലെ സംരംഭകർക്ക് ബാങ്ക് വായ്പകൾ തടസ്സങ്ങളില്ലാതെ നേടാം. ∙ ടൂറിസത്തോട് അനുബന്ധമായുള്ള പ്രാദേശിക വി ണികൾക്കും ഗതാഗത മേഖലയ്ക്കും നേട്ടം കിട്ടും. ∙ ടൂറിസം അടിസ്ഥാന സൗകര്യം മെച്ചപ്പെടും. ∙ ആനുകൂല്യങ്ങളിലൂടെ ലഭിക്കുന്ന നേട്ടം വിനോദ സഞ്ചാരികൾക്കും ലഭ്യമാക്കാൻ സംരംഭകർ തയാറാകും; ഇത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. ∙ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ‌ ടൂറിസത്തിന് വ്യവസായ പദവി നൽകിയിട്ടുണ്ട്. അവിടങ്ങളിലെ ടൂറിസം മേഖലയ്ക്ക് അതിന്റെ മികച്ച പ്രയോജനവും ലഭിക്കുന്നു. ടൂറിസം മേഖലയ്ക്ക് ഈ ബജറ്റിലെ പ്രഖ്യാപനങ്ങൾ വലിയനേട്ടമാണെന്നും എന്തുകൊണ്ടും മികച്ച ബജറ്റാണിതെന്നും കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെടിഎം) പ്രസിഡന്റ് ജോസ് പ്രദീപ് മനോരമ ഓൺലൈനിനോട് പറഞ്ഞു. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്. നിരവധി പേരാണ് തോട്ടങ്ങളിൽ ഒന്നും ചെയ്യാനാവാതെ വർഷങ്ങളായി വെറുതെ ഇരിക്കുന്നത്. നിയമഭേദഗതി ഇവർക്ക് വലിയ ആശ്വാസമാകും.ആലപ്പുഴയിലെ ഹൗസ്ബോട്ട് മാലിന്യപ്രശ്നം പരിഹരിക്കാൻ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നേട്ടമാണ്.  അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയവയെ ബന്ധിപ്പിച്ചുള്ള തീർഥാടന ടൂറിസം സർക്യൂട്ട്, പാതിരാമണലിലേക്ക് മുഹമ്മയിൽ നിന്ന് റോപ്പ്‍വേ, ഹെറിറ്റേജ് ടൂറിസം വികസനം, ഫോർട്ട് കൊച്ചി, മൂന്നാർ, ആലപ്പുഴ, കോവളം എന്നിവ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ ‘ഗ്രീൻ മാർഷൽസ്’ എന്നീ പ്രഖ്യാപനങ്ങളും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നൽകാനുള്ള തീരുമാനം വൻ ചലനം സൃഷ്ടിക്കുമെന്നും തുറമുഖ-ഏവിയേഷൻ വികസന പദ്ധതികളും ഫലത്തിൽ നേട്ടമാവുക ടൂറിസത്തിനായിരിക്കുമെന്നും കോൺ‌ഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ചെയർമാൻ ഇ.എം.നജീബ് മനോരമ ഓൺലൈനിനോട് പറഞ്ഞു. കൊച്ചി വിമാനത്താവളത്തിന് സമീപം എക്സിബിഷൻ സെന്റർ സ്ഥാപിക്കുമെന്നത് ശ്രദ്ധേയ പ്രഖ്യാപനമാണ്. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപവും സമാന പദ്ധതി വേണം. തുറമുഖ മേഖലയിലെ വികസനം ക്രൂസ് ടൂറിസത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


Source link

Back to top button