NEWS
വരുന്നു, വീര്യം കുറഞ്ഞ മദ്യം; ‘ലോ ആൽക്കഹോളിക് ബവ്റിജസ്’: കേരളത്തിൽ പുതിയ വിപണി തുറക്കാൻ കമ്പനികൾ

തിരുവനന്തപുരം ∙ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന കേരളത്തിൽ ആരംഭിക്കാൻ സാധ്യത തുറന്ന് ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതിഘടന ബജറ്റിൽ പ്രഖ്യാപിച്ചു. 0.5 % മുതൽ 20% വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിൽ വരുന്നത്. 0.5–10% വരെ വീര്യമുള്ള മദ്യത്തിന് 120%, 10– 20% വരെ വീര്യമുള്ളവയ്ക്ക് 175% എന്നിങ്ങനെയാണു നികുതിഘടന.കഴിഞ്ഞ സർക്കാർ 2022–23 ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തതെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86% വീര്യമുള്ള മദ്യം (ഇന്ത്യൻ നിർമിത വിദേശമദ്യം) വിൽക്കുന്ന അതേ നികുതി (251%) നൽകേണ്ടിയിരുന്നതിനാൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ഒരു കമ്പനിയും വിറ്റിരുന്നില്ല.മാവേലിക്കര റേഞ്ചിലെ ചെട്ടികുളങ്ങര, ഭരണിക്കാവ്, കായംകുളം റേഞ്ചിലെ പത്തിയൂർ, നൂറനാട് റേഞ്ചിലെ വള്ളിക്കുന്നം പഞ്ചായത്തുകൾ സംയോജിപ്പിച്ച് പുതിയ മാതൃകാ റേഞ്ച് ഓഫിസ് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.
Source link


