NEWS

എബോള ഭീതി ഒഴിഞ്ഞു: സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്; ആശുപത്രി വിട്ടു


കോട്ടയം∙ എബോള ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന പാലാ സ്വദേശിനിയെ ഡിസ്ചാർജ് ചെയ്തു. പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ച രക്തസാമ്പിളുകളുടെ ഫലം പൂർണമായും നെഗറ്റീവായതിനെ തുടർന്നാണ് നടപടി. ഇതോടെ വലിയൊരു ആശങ്കയ്ക്കാണ് പരിഹാരമായത്. ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിൽ ജോലി ചെയ്തിരുന്ന ഇവർ കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. സുഡാനിൽ നിന്ന് യുഗാണ്ട വഴി നാട്ടിലെത്തിയ ഇവർ ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടതിന്നാണ് ചികിത്സ തേടിയത്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള മുൻകരുതലിന്റെ ഭാഗമായി ഇവരെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.​വിദഗ്ധ മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ രോഗിയെ നിരീക്ഷിച്ചു വരികയായിരുന്നു. ലക്ഷണങ്ങളിൽ വലിയ അസ്വാഭാവികതകൾ ഒന്നും തന്നെ പ്രകടമല്ലായിരുന്നില്ലെങ്കിലും, പരിശോധനാ ഫലം വരുന്നത് വരെ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു,


Source link

Back to top button