NEWS

കടലിലും കുതിക്കും കേരളം; പുതിയ കപ്പൽശാല എന്നുവരും? ‘സിയാൽ മോഡൽ’ ആയാൽ നിക്ഷേപകർക്ക് സന്തോഷം


കേരളത്തെ കടൽശക്തിയാക്കാൻ ‘മിഷൻ സമുദ്ര’ പദ്ധതിയുമായി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് മദർഷിപ് നിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി കപ്പൽശാല സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർ നടപടികളിലേക്കായി ആവേശപൂർവം കാതോർക്കുകയാണ് കേരളത്തിലെ നിക്ഷേപകർ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) കേന്ദ്രം പ്രവർത്തന സജ്ജമാകുമോ എന്നാണ് അവർ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയിൽ അവർക്കു കൂടി പങ്കാളിത്തം ലഭിക്കുമോ എന്നാണ് ചെറുകിട-ഇടത്തരം നിക്ഷേപകരുടെ ചോദ്യം.വിസ്മയത്തിന്റെ സാമ്പത്തിക രസതന്ത്രംനമ്മുടെ സ്വന്തം സിയാൽ


Source link

Back to top button