NEWS

സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റ്; ടെലിഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി – വായിക്കാം പ്രധാനവാർത്തകൾ


ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുവടുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റ് അവതരിപ്പിച്ചു. വ്യവസായ നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളും ഉൾപ്പെട്ടതാണ് ബജറ്റ്. ബജറ്റ് പ്രഖ്യാപനം തന്നെയാണ് ഇന്നത്തെ പ്രധാന വാർത്ത. ടെലിഗ്രാമിന് കേന്ദ്രസസർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചതും കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് തിങ്കളാഴ്ച ഹാജരാകണമെന്ന് ഹൈക്കോടതി പറഞ്ഞതും ഇന്നത്തെ ശ്രദ്ധേയമായ വാർ‌ത്തകളാണ്. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ. ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുവടുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളാണ് ബജറ്റ് രേഖയിലുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഓരോ കുടുംബത്തിനും 25 ലക്ഷത്തിന്‍റെ പരിരക്ഷ ലഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി പത്തുകോടി രൂപ വിലയിരുത്തി. കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതി പ്രിയദര്‍ശിനിക്കായി 600 കോടി വകയിരുത്തിയിട്ടുണ്ട്.പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ച് ആളുകള്‍ വലയുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫിസില്‍ നാണംകെട്ട കസേരകളി. കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയ ഡോ.കെ.ജെ.റീന തനിക്ക് അനുകൂലമായ ട്രൈബ്യൂണല്‍ ഉത്തരവുമായി വീണ്ടും ചുമതല ഏറ്റെടുക്കാന്‍ വന്നതോടെയാണ് ഡിഎച്ച് എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയുള്ള ഡോ. ബി.മീനാക്ഷി കസേരയില്‍നിന്നു മാറാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഓഫിസില്‍ കയറിയ ഡോ.റീന എതിര്‍വശത്തുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു.


Source link

Back to top button