NEWS

അന്ന് ഭൂമി ഉറപ്പാക്കാൻ, ഇന്ന് വികസനത്തിന് പങ്കുവയ്ക്കാൻ; രണ്ടാം ഭൂപരിഷ്കരണം ലക്ഷ്യമിടുന്നത്…


കോഴിക്കോട് ∙ ഒരു വശത്ത് നിക്ഷേപകർക്കു വിവിധ പദ്ധതികൾക്കായി സ്ഥലം ലഭിക്കുന്നതിനുള്ള കാലതാമസം, മറുവശത്ത് വിനിയോഗിക്കാതെ പോകുന്ന നൂറുകണക്കിന് ഏക്കർ ഭൂമി. സംസ്ഥാനത്തിന്റെ വ്യവസായ–അടിസ്ഥാന സൗകര്യ വികസനത്തിനു തടസ്സമാകുന്ന തരത്തിൽ സ്ഥലത്തിന്റെ ലഭ്യതക്കുറവും അതിൽ നേരിടുന്ന നിയമപരമായ അവ്യക്തതകളും പരിഹരിച്ച് വികസന മുന്നേറ്റത്തിലേക്കു സംസ്ഥാനത്തെ നയിക്കാനാണ്, ഭൂപരിഷ്കരണം 2 നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആദ്യ ബജറ്റിലെ ഏറ്റവും നിർണായകമായ പ്രഖ്യാപനം ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് സമഗ്രമായ ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിന്റെ കാലത്ത് അന്നത്തെ റവന്യു മന്ത്രി കെ.ആർ.ഗൗരിയമ്മ അവതരിപ്പിക്കുകയും 1970 ൽ സി.അച്യുതമേനോൻ സർക്കാർ പൂർണമായും നടപ്പാക്കുകയും ചെയ്ത, കേരള ചരിത്രത്തിലെ ആദ്യത്തെ ഭൂപരിഷ്കരണവും വി.ഡി.സതീശന്റെ ആദ്യബജറ്റിൽ പ്രഖ്യാപിച്ച രണ്ടാം ഭൂപരിഷ്കരണവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. പാവപ്പെട്ട കർഷകർക്കു ഭൂമിയുടെ അവകാശം നൽകാനായിരുന്നു ആദ്യത്തെ ഭൂപരിഷ്കരണമെങ്കിൽ, ഇപ്പോഴത്തേത് വ്യവസായ വികസനത്തിനും ഡിജിറ്റൽ യുഗത്തിനും അനുയോജ്യമായ മാറ്റങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.‘ഭൂപരിഷ്കരണം 2’: പ്രധാന പ്രഖ്യാപനങ്ങൾ: ∙ ഭൂ വിനിയോഗ നയം: ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമിയും മിച്ചഭൂമിയും പ്രയോജനപ്പെടുത്താൻ പുതിയ നയം നടപ്പാക്കും. പുതിയ ഐടി പാർക്കുകൾ, വ്യവസായ ഇടനാഴികൾ, മറ്റു വികസന പദ്ധതികൾ എന്നിവയ്ക്കായി ഈ ഭൂമി നിക്ഷേപകർക്ക് നൽകും. സംസ്ഥാനത്ത് തുടരുന്ന ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേ വഴി കൃത്യമായ അതിരുകൾ നിർണയിച്ച് പട്ടയ വിതരണം വേഗത്തിലാക്കും. ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും വേഗത്തിലാക്കാൻ പ്രത്യേക ട്രൈബ്യൂണലുകളും സർക്കാരിന്റെ പരിഗണനയിലുണ്ട്


Source link

Back to top button