NEWS

ആൺസുഹൃത്ത് മർദ്ദിച്ചതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചു; ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു

കണ്ണൂർ: ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഗസ്റ്റ് അദ്ധ്യാപിക മരിച്ചു. കണ്ണൂർ സ‌ർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്ന ആദിത്യ അനിൽകുമാർ (28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം.

പന്ന്യന്നൂർ മനേക്കര സ്വദേശിയായ ആൺസുഹൃത്ത് മർദ്ദിച്ചതിൽ മനംനൊന്താണ് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ആൺസുഹൃത്ത് ആദിത്യയെ മർദ്ദിച്ചതായുള്ള യുവതിയുടെ അമ്മയുടെ മൊഴിയിൽ പാനൂർ പൊലീസ് കേസെടുത്തു. അനിൽ കുമാർ ആണ് ആദിത്യയുടെ പിതാവ്. സഹോദരൻ: അദ്വൈത്.


Source link
NEWS

Back to top button