BUSINESS
എന്താണ് സില്‍വര്‍ ഇക്കോണമി? മുതിര്‍ന്ന തലമുറയുടെ ‘ബാല്യം’ കേരളത്തിന്റെ മുഖഛായ മാറ്റും; അറിവും, തൊഴിലും കരുത്ത്

Senior Citizens Kerala: പ്രായമേറിയ മുതിര്‍ന്ന തലമുറയെ പലരും ഒരു ബാധ്യതയായി കാണുന്ന കാലമാണിത്. മുതിര്‍ന്നവരെ നാട്ടിലാക്കി ജോലിക്കായും, സ്ഥിരതാമസത്തിനായും വിദേശത്തേയ്ക്ക് പോകുന്ന നിരവധി ആളുകള്‍ ഇന്നു കേരളത്തിലുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്തെ മുതിര്‍ന്ന തലമുറയുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഈ മുതിര്‍ന്ന ജനസംഖ്യയെ ഒരു ഭാരമായി കാണാതെ നാടിന്റെ സമ്പത്തായി മാറ്റുന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് കേരളത്തിന്റെ പുതിയ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാര്ക്ക് അന്തസോടെ ജീവിക്കാനും, ഒപ്പം യുവതലമുറയ്ക്ക് വലിയ തൊഴിലവസരങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്ന ‘സില്‍വര്‍ ഇക്കോണമി’ എന്ന നയം ഇതോടകം വലിയ ചര്‍ച്ചയായി കഴിഞ്ഞു.വ്യത്യസ്തമായി കേരളം വയോജന ക്ഷേമത്തിനായി ഒരു പ്രത്യേക ഡിപ്പാര്‍ട്ട്മെന്റ് (Department of Elderly Welfare) രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. മുതിര്‍ന്ന പൗരന്മാരെ വെറും സഹായം കൈപ്പറ്റുന്നവരായി മാത്രം കാണാതെ, അവരെ സജീവ ഉപഭോക്താക്കളായും, സംരംഭകരായും സര്‍ക്കാര്‍ കാണുന്നതിന്റെ തെളിവാണ് സില്‍വല്‍ ഇക്കോണമി ആശയം.വയോജന പരിപാലന സേവനങ്ങള്‍ (Eldercare services), വിരമിച്ചവര്‍ക്കായുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ (Retirement infrastructure), ജെറിയാട്രിക് ഹെല്‍ത്ത് കെയര്‍ (Geriatric healthcare), മുതിര്‍ന്ന പൗരന്മാര്ക്കായുള്ള സംരംഭകത്വ പ്രോഗ്രാമുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് സര്‍ക്കാരിന്റെ സില്‍വര്‍ ഇക്കോമണി നയം.വേറിട്ടു നില്ക്കുന്ന കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രായമായവരുടെ എണ്ണം വളരെ കൂടുതലാണ്. എന്‍എഫ്എച്ചഎസ്- 6 ഡാറ്റ പ്രകാരം രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ ദേശീയ ശരാശരി 12.9% ആണെങ്കില്‍, കേരളത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 20.7% ആണ്. പ്രായമേറുന്ന ജനസംഖ്യയെ പലരും ഒരു ബാധ്യതയായി കാണുമ്പോള്‍, സര്‍ക്കാര്‍ അവരെ ഒരു സാമ്പത്തിക അവസരമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. ഇതുവഴി പല വീടുകളിലും ഏകാന്തത അനുഭവിക്കുന്ന മുതിര്‍ന്ന തലമുറയ്ക്ക് ഒരു ആശ്വാസവും, പ്രതീക്ഷയും കൈവരും. മറ്റുള്ളവരെി അമിതമായി ആശ്രയിക്കാതെ തന്നെ അവര്‍ക്ക് ജീവതം നയിക്കാന്‍ സാധിക്കും.മുതിര്‍ന്നവര്‍ക്കായി പ്രഖ്യാപിച്ച പുതിയ കാര്യങ്ങള്‍ മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങളും, മുന്‍ഗണനകളും മനസിലാക്കാന്‍ സംസ്ഥാനവ്യാപകമായി വിപുലമായ സര്‍വേ നടത്തും. ഒറ്റപ്പെട്ടുപോകുന്ന പ്രായമായവരെയും, വിട്ടുമാറാത്ത രോഗമുള്ളവരെയും പരിചരിക്കാന്‍ ആളുകളെ പരിശീലിപ്പിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള 6 മാസത്തെ ‘കെയര്‍ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്’ സര്‍ക്കാര്‍ അംഗീകാരത്തോടെ ആരംഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ അറിവും, പരിചയസമ്പത്തും ഉപയോഗപ്പെടുത്താന്‍ പ്രത്യേക ഇന്‍സ്റ്റിറ്റിയൂഷണല്‍ പിന്തുണയും, പ്രോഗ്രാമുകളും നല്‍കും. വയോജന സംരംഭകത്വമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വയോജനങ്ങളുടെ ചികിത്സയ്ക്കും, ഗവേഷണങ്ങള്‍ക്കുമായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി ഒരു വിപ്ലവ ആശയമാണ്.പദ്ധതിയുടെ നേട്ടങ്ങള്പ്രായമായവര്ക്ക് അന്തസോടെ ജീവിക്കാനുള്ള അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടും. മുതിര്‍ന്നവര്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള മെഡിക്കല്‍- പരിചരണ സൗകര്യങ്ങള്‍ ഒരുങ്ങും. ‘കെയര്‍ എക്കണോമി’ വികസിക്കുന്നതിലൂടെ പ്രായമായവരെ പരിചരിക്കാന്‍ വലിയൊരു വിഭാഗം പ്രൊഫഷണല്‍ നഴ്സിങ് കെയര്‍ പ്രൊവൈഡര്‍മാരെ ആവശ്യമായി വരും. ഇത് യുവതി- യുവാക്കള്‍ക്കും വലിയ തൊഴില്‍ സാധ്യതയാകും.വിരമിച്ച വിദഗ്ദ്ധരുടെ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ നേട്ടമാകും. വയോജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്നതു സമ്പദ്വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമാകും. വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ക്കും, സേവനങ്ങള്‍ക്കും ഡിമാന്‍ഡ് കൂടും.
Source link


