NEWS

‘ആലോചനയില്ലാതെ എടുത്ത തീരുമാനമല്ല, കാരണങ്ങൾ പര്യാപ്തം’; ടെലിഗ്രാം നിരോധനം ശരവിച്ച് ഡൽഹി ഹൈക്കോടതി


ന്യൂഡൽഹി ∙ ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് ഏർപ്പെടുത്തിയ അഞ്ചു ദിവസത്തെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു. പരീക്ഷാ പേപ്പർ ചോർച്ചയോ പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗമോ ഉണ്ടാകാതിരിക്കാൻ നടപടി അത്യാവശ്യമാണെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെ കോടതി പിന്തുണച്ചു. വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിവ‌ച്ച കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ടെലിഗ്രാം താൽക്കാലികമായി നിരോധിച്ച നടപടി തെറ്റല്ലെന്ന് കോടതി നിരീക്ഷിച്ചു. ഐടി ആക്റ്റിന്റെ സെക്ഷൻ 69എ പ്രകാരമുള്ള കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് സർക്കാർ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ നിയന്ത്രണ മാർഗമാണ് സർക്കാർ സ്വീകരിച്ചത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനുള്ള അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ, സർക്കാർ നിരത്തിയ കാരണങ്ങൾ പര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു.


Source link

Back to top button