NEWS
ചെക്പോസ്റ്റ് വൈകിട്ട് 5 വരെ മാത്രം; തമിഴ്നാട് ചെക്പോസ്റ്റിൽ ഒരുമാസം ഈടാക്കിയ പിഴ 18 കോടി, കേരളത്തിൽ 56,000: നഷ്ടം കോടികൾ

പാലക്കാട് ∙ തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ അതിർത്തി ചെക്പോസ്റ്റ് കെജെ ചാവടിയിൽ നിന്നു വാളയാറിലെ കേരള ചെക്പോസ്റ്റിനു സമീപത്തേക്കു മാറ്റിയതോടെ ഒരു മാസത്തിനിടെ പിഴ ഇനത്തിൽ തമിഴ്നാട് സർക്കാരിനു ലഭിച്ചതു 18 കോടി രൂപ. തൊട്ടടുത്തുള്ള കേരള മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ നിന്നു സർക്കാരിലേക്ക് അടച്ചത് 56,000 രൂപ മാത്രം. തമിഴ്നാട് അതിർത്തി കടന്നെത്തുന്ന ചരക്കു വാഹനങ്ങൾ കേരളത്തിലെ മോട്ടർ വാഹന ചെക്പോസ്റ്റും കടന്നാണു പോകേണ്ടത്. അനധികൃത ചരക്കു കടത്ത്, അമിതഭാരം കയറ്റൽ, രേഖകളിൽ കൃത്രിമം, പെർമിറ്റില്ലാതെ ചരക്കു കടത്തൽ തുടങ്ങിയ നിയമന ലംഘനങ്ങൾ കണ്ടെത്തിയാണു പിഴ ഈടാക്കുക.കഴിഞ്ഞ സർക്കാർ കേരളത്തിലെ ചെക്പോസ്റ്റിന്റെ പ്രവർത്തനം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാക്കി ചുരുക്കിയതാണു പ്രതിസന്ധിക്കു കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. അമിത ഭാരവും മറ്റും കണ്ടെത്താൻ ആധുനിക സൗകര്യങ്ങളില്ലാത്തതും പ്രശ്നമാണെന്ന് ഇവർ പറയുന്നു.ഓട്ടമാറ്റിക് സെൻസറോടെയുള്ള ഇ വേബ്രിജും ഒരുക്കാനാണു പദ്ധതി. വെർച്വൽ ചെക്പോസ്റ്റ് യാഥാർഥ്യമാകുന്നതോടെ അഴിമതി കുറയ്ക്കാൻ കഴിയുന്നതിനൊപ്പം സർക്കാരിനു പിഴ ഇനത്തിൽ വരുമാനവർധനയുമുണ്ടാകുമെന്നു പ്രതീക്ഷയുണ്ട്. ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനുമാകും. വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം, നടുപ്പുണി, ഒഴലപ്പതി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നിങ്ങനെ ജില്ലയിൽ 8 ചെക്പോസ്റ്റുകളാണു മോട്ടർ വാഹന വകുപ്പിനു കീഴിലുള്ളത്.
Source link


