NEWS

കന്നാസുകളിലും കുപ്പികളിലും പെട്രോളും ഡീസലും നൽകുന്നില്ല: മത്സ്യബന്ധനം, ഹൗസ് ബോട്ട് മേഖല പ്രതിസന്ധിയിൽ


കുമരകം ∙ പമ്പുകളിൽനിന്ന് കന്നാസുകളിലും കുപ്പികളിലും പെട്രോളും ഡീസലും നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണത്തിന്റെ ഭാഗമായാണ് കന്നാസുകളിലും കുപ്പികളിലും ഇന്ധനം നൽകാത്തത്. കേന്ദ്ര സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനയായ സിഐടിയു, കർഷക കോൺഗ്രസും കുമരകത്തെ പെട്രോൾ പമ്പിനു മുന്നിൽ സമരം നടത്തി.കായലോര മേഖലയായ കുമരകത്ത് തൊഴിലാളികൾ മത്സ്യബന്ധനത്തിനും കാർഷിക മേഖലയിൽ പോകുന്നതിനു വള്ളത്തെ ആണ് ആശ്രയിക്കുന്നത്. പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങി വള്ളത്തിലെ എൻജിനിൽ ഒഴിച്ചാണ് ഓടിച്ചിരുന്നത്. ഇന്ധനം കിട്ടാതെ വന്നതോടെ മത്സ്യബന്ധനത്തിനും കാർഷിക മേഖലയിലും തൊഴിലാളികൾക്കു പോകാൻ കഴിയാതായി. തൊഴിലാളികൾക്ക് ഇന്ധനം നൽകുന്നതിനു ബദൽ സംവിധാനം കണ്ടെത്താതെയാണു കേന്ദ്രസർക്കാർ പുതിയ നിയമം നടപ്പാക്കിയതെന്നാണ് തൊഴിലാളികളുടെ പരാതി.കോൺഗ്രസ് പ്രതിഷേധിച്ചു കുമരകം ∙ പെട്രോൾ, ഡീസൽ വിതരണത്തിലെ നിയന്ത്രണവും വില വർധനയും പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ സമരം നടത്തി. പാചകവാതക വില വർധന പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു തൈത്തറ അധ്യക്ഷത വഹിച്ചു.


Source link

Back to top button