NEWS
മദ്യപിച്ച ശേഷം ഉറങ്ങാൻ കിടന്നു, പിറ്റേന്ന് നഗ്നമായ നിലയിൽ മൃതദേഹം; മധുവിധു യാത്രയ്ക്കിടെ യുവതി മരിച്ചതിൽ ദുരൂഹത

മസൂറി ∙ ഭർത്താവിനൊപ്പം മധുവിധുവിനായി ഉത്തരാഖണ്ഡിലെ മസൂറിയിലെത്തിയ 27 വയസ്സുകാരിയായ ഐടി ജീവനക്കാരി ഹോംസ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഗുരുഗ്രാമിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, ഡൽഹി കിദ്വായ് നഗർ ഈസ്റ്റിലെ താമസക്കാരി പി.രാധാഗായത്രിയാണ് മരിച്ചത്. ഉറങ്ങാൻ കിടന്ന രാധയെ രാവിലെ ഭർത്താവ് സൗമ്യ ശ്രീചരണാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്ത്, തളം കെട്ടിക്കിടന്ന മൂത്രത്തിൽ, വസ്ത്രങ്ങളില്ലാതെയായിരുന്നു മൃതദേഹം. മൂക്കിൽനിന്നു രക്തമൊഴുകുന്നുണ്ടായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: പുണെയിൽ ഐടി ജീവനക്കാരനായ സൗമ്യ ശ്രീചരണും രാധാഗായത്രിയും ഡൽഹിയിൽനിന്നു ഋഷികേശ് സന്ദർശിച്ച ശേഷം ജൂൺ 14 ന് അർധരാത്രിയോടെയാണ് തിപ്രിധറിലെ കിയാന ഹോംസ്റ്റേയിലെത്തിയത്. ശ്രീചരണിന്റെ മൊഴിയനുസരിച്ച്, അവർ രാത്രിയിൽ മദ്യപിച്ച ശേഷം പുലർച്ചെ മൂന്നരയോടെയാണ് ഉറങ്ങിയത്. രാവിലെ ഉണരുമ്പോൾ രാധ നഗ്നയായി ചലനമില്ലാതെ നിലത്തു കിടക്കുകയായിരുന്നു. വിളിച്ചിട്ടും അനക്കമില്ലാതായപ്പോൾ ശ്രീചരൺ ഹോംസ്റ്റേ ജീവനക്കാരെ വിവരമറിയിച്ചു.
Source link


