NEWS

കോൾഡ് വാറിലെ താരം, ആണവായുധം വഹിക്കും; യുഎസ് ബോംബറിനു പിന്നാലെ റഷ്യൻ വിമാനവും തകർന്നു വീണു


മോസ്കോ∙ സൈബീരിയയിലെ ഇർകുത്സ്ക് മേഖലയിൽ പരിശീലന പറക്കലിനിടെ റഷ്യയുടെ യുദ്ധവിമാനമായ ടിയു-22എം3 തകർന്നുവീണു. വിമാനം കുത്തനെ താഴേക്ക് പതിക്കുകയും വൻതോതിൽ പുക ഉയരുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. യുഎസ് ബോംബറായ ബി-52 തകർന്നു വീണ ദിവസം തന്നെയാണ് റഷ്യൻ ‍വിമാനവും തകർന്നത്. ശീതയുദ്ധ കാലത്താണ് (കോൾഡ് വാർ) ഇരു വിമാനങ്ങളും വികസിപ്പിച്ചത്.നാശനഷ്ടങ്ങളൊന്നുമില്ലെന്നും ടിയു-22എം3 വിമാനം യുദ്ധസാമഗ്രികളില്ലാതെയാണ് പറന്നിരുന്നതെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കമൻക ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണതെന്ന് ഇർകുത്സ്ക് ഗവർണർ ഇഗോർ കോബ്സേവ് പറഞ്ഞു. എൻജിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.


Source link

Back to top button