LATEST NEWS
വനിതകളുടെ ഉൽപന്നങ്ങൾക്ക് വിപണി; മനോരമയുടെ സംരംഭക എക്സ്പോ മേയ് 16, 17 തീയതികളിൽ എറണാകുളം ടൗൺഹാളിൽ

കൊച്ചി: സ്വന്തം അധ്വാനത്തിലൂടെ വിജയകരമായി മുന്നേറുന്ന വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാള മനോരമ ‘സംരംഭക എക്സ്പോ 2026’ മേയ് 16, 17 തീയതികളിൽ എറണാകുളം ടൗൺഹാളിൽ നടത്തുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങൾ വിപണിയിൽ പരിചയപ്പെടുത്താനും പുതിയ അവസരങ്ങൾ കണ്ടെത്താനും ഈ വേദി സഹായകരമാകും.സ്റ്റാളുകൾ എക്സ്പോയിൽ അണിനിരക്കും. ചെറുകിട സംരംഭങ്ങൾക്കായി ഒരു മികച്ച പ്ലാറ്റ്ഫോം ഒരുക്കുകയാണ് ലക്ഷ്യം. പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനും എക്സ്പോ അവസരം നൽകും.
Source link


