LATEST NEWS
ലഹരിമരുന്നുവേട്ട: പിടിയിലായ അഖിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും സൂരജ് ഡിവൈഎഫ്ഐ മുൻ വില്ലേജ് കമ്മിറ്റി അംഗവും

കൊച്ചി ∙ നഗരത്തിൽ വൻ ലഹരിമരുന്നു വേട്ട. രണ്ടിടങ്ങളിൽ നിന്നായി 6 പേരെ രാസലഹരിയുമായി പിടികൂടി. അമ്പലമേട് കരിമുകൾ ഫാക്ട് കോളനിയിലെ വീട്ടിൽ നിന്നു 19.720 ഗ്രാം രാസലഹരിയുമായാണു മൂന്നു പേരെ പിടികൂടിയത്. ഫാക്ട് കോളനിയിലെ ചേലക്കുഴിക്കാരോട്ട് വീട്ടിൽ അഖിൽ അപ്പു (30), സൂരജ് സുനിൽ (27), കരിമുകൾ നായർ കോളനി ശ്രീകൃഷ്ണ വിലാസത്തിൽ അഭിഷേക് (28) എന്നിവരാണ് അറസ്റ്റിലായത്. അഖിൽ യൂത്ത് കോൺഗ്രസ് അമ്പലമേട് മണ്ഡലം പ്രസിഡന്റും സൂരജ് ഡിവൈഎഫ്ഐ മുൻ വില്ലേജ് കമ്മിറ്റി അംഗവുമാണ്.
Source link


