NEWS

‘പശ്ചിമേഷ്യയിലെ വഴക്കാളി, ഉടൻ കരാർ വേണം’: ഭീഷണിയുമായി ട്രംപ്; കനത്ത തിരിച്ചടിയെന്ന് ഇറാൻ


വാഷിങ്ടൻ∙ സമാധാനകരാറിൽ ഇറാൻ ഉടൻ ഒപ്പിട്ടില്ലെങ്കിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെ ആക്രമിക്കാൻ ഉത്തരവു നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപ്. ഇറാൻ പശ്ചിമേഷ്യയിലെ വഴക്കാളിയാണെന്നും കരാറിലെത്താൻ വൈകുന്നതിന് വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ സൈന്യം താറുമാറായെന്നും അവരെ പൂർണമായി പരാജയപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസിന്റെ ഭീഷണിക്ക് വഴങ്ങി പിന്നോട്ടു പോകില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്‍ ൈസന്യവും പറഞ്ഞു.അതേസമയം, യുഎസ് സേനയുടെ എഎച്ച്–64 അപ്പാച്ചി ഹെലികോപ്റ്റർ ആണ് ഹോർമുസ് കടലിടുക്കിനു സമീപം ഇറാന്റെ ഡ്രോണുമായി കൂട്ടിയിടിച്ച് തകർന്നതെന്ന് റിപ്പോർട്ടുകൾ. ഇത് ആക്രമണമാണോ എന്നു വ്യക്തമായിട്ടില്ല. ഒമാൻ തീരത്തു പട്രോളിങ്ങിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. അപ്പാച്ചി കോപ്റ്ററുകളാണു ഹോർമുസിൽ ഇറാൻ എണ്ണക്കപ്പലുകളെ തടയുന്നത്. ഇറാന്റെ ഡ്രോണുകൾ വെടിവച്ചിടാൻ യുഎഇ ഉപയോഗിക്കുന്നതും അപ്പാച്ചി കോപ്റ്ററുകളാണ്.


Source link

Back to top button