NEWS

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ: ഫലപ്രഖ്യാപനം നീട്ടി


തിരുവനന്തപുരം∙ മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. ഇന്നു ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അടുത്ത മാസം 15ന് പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് മാറ്റിവച്ച, ഗള്‍ഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിലെ ഒന്നാം വര്‍ഷ പരീക്ഷകള്‍ നടത്തിയ ശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താമെന്നാണ് പുതിയ തീരുമാനം. ഈ മാസം 17 മുതല്‍ 23 വരെയാണ് ഗള്‍ഫിലെ പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫലം പ്രഖ്യാപിച്ചാലുടന്‍ വിദ്യാര്‍ഥികള്‍ക്ക് keralaresults.nic.in,, results.kite.Kerala.gov.in എന്നീ ഔദ്യോഗിക പോര്‍ട്ടലുകള്‍ വഴി മാര്‍ക്കുകള്‍ അറിയാനാകും. പുറമെ ഡിജിലോക്കര്‍, പിആര്‍ഡി ലൈവ് ആപ്, എസ്എംഎസ് സംവിധാനങ്ങള്‍ വഴിയും വിദ്യാര്‍ഥികള്‍ക്ക് ഫലം വേഗത്തില്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


Source link

Back to top button