NEWS

ആർഷോയ്ക്കായി മഹാരാജാസിൽ ചട്ടലംഘനം; പ്രിൻസിപ്പലിന് താക്കീത് മാത്രം


കോട്ടയം ∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം നൽകിയ എറണാകുളം മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടി എംജി സർവകലാശാല സിൻഡിക്കറ്റ് താക്കീതിൽ ഒതുക്കി.ചട്ടവിരുദ്ധമായാണ് ആർഷോയ്ക്ക് സ്ഥാനക്കയറ്റം നൽകിയതെന്നും തെറ്റായ റിപ്പോർട്ടാണ് ഇതു സംബന്ധിച്ചു കോളജ് നൽകിയതെന്നും ബോധ്യപ്പെട്ടതായി കഴിഞ്ഞ യോഗത്തിൽ റജിസ്ട്രാർ വിശദീകരിച്ചെങ്കിലും അതു കണ്ടില്ലെന്നു നടിക്കുകയാണ് ഇടത് അനുകൂല സിൻഡിക്കറ്റ് ചെയ്തത്. നിലവിലെ സിൻഡിക്കറ്റിന്റെ അവസാന യോഗത്തിലായിരുന്നു തീരുമാനം. ഇത്തരം വിഷയങ്ങളിൽ ശ്രദ്ധപുലർത്തേണ്ടതാണെന്നു പ്രിൻസിപ്പലിനെ ഓർമിപ്പിക്കണമെന്ന തീരുമാനം മാത്രമാണ് യോഗം കൈക്കൊണ്ടത്.


Source link

Back to top button