BUSINESS
‘പച്ചക്കള്ളം; ജയിച്ചെന്ന് വരുത്താനുള്ള ശ്രമം’; ഡീൽ തള്ളി ഇറാൻ, യുറേനിയത്തിൽ കണ്ണുവച്ച് 3-ാം രാജ്യം, സ്വരം താഴ്ത്തി യുഎസ്

യുഎസും ഇറാനും തമ്മിലെ സമവായ നീക്കങ്ങൾ വീണ്ടും പാളുന്നു. ആണവ വിഷയത്തിലടക്കം ധാരണയായെന്നും അന്തിമ തീരുമാനം പ്രസിഡന്റ് ട്രംപ് ഉടൻ പ്രഖ്യാപിക്കുമെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടോൾ പിരിവോ നിയന്ത്രണങ്ങളോ ഇല്ലാതെ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതെല്ലാം സത്യവും അസത്യവും ഇടകലർന്ന വാദങ്ങളാണെന്നും യുദ്ധത്തിൽ യുഎസ് ജയിച്ചെന്ന് വരുത്താനുള്ള ട്രംപിന്റെ ശ്രമം മാത്രമാണിതെന്നും ഇറാൻ പ്രതികരിച്ചു. കോവിഡിന് ശേഷമുള്ള വമ്പൻ വീഴ്ചസമാധാന ഡീൽ ഉണ്ടാകുമെന്നും 60-ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ഇന്നലെയും ഇടിഞ്ഞിരുന്നു. യുഎസ് ക്രൂഡ് വില ബാരലിന് 1.73% താഴ്ന്ന് 87.36 ഡോളറിലും ബ്രെന്റ് വില 1.70% ഇടിവുമായി 91.12 ഡോളറിലും എത്തി. മേയിൽ ഇതിനകം ബ്രെന്റ് വില 19 ശതമാനമാണ് ഇടിഞ്ഞത്. യുദ്ധകാലത്ത് ഒരുവേള 120 ഡോളറിൽ എത്തിയിരുന്നു. കോവിഡ് നിറഞ്ഞുനിന്ന, 2020 മാർച്ചിന് ശേഷം ബ്രെന്റ് വില ഒരുമാസം നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്.മിണ്ടാതെ ട്രംപ്ആണവായുധ നിർമാണ പദ്ധതി ഉപേക്ഷിക്കുക, ഹോർമുസ് തുറക്കുക, ഹോർമുസിലെ കടൽബോംബുകൾ (മൈനുകൾ) എടുത്തുമാറ്റുക തുടങ്ങിയ നിർദേശങ്ങളാണ് നിർദിഷ്ട ഡീലിലുള്ളത്. ഇന്നലെ പ്രസിഡന്റ് ട്രംപ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ‘സിറ്റുവേഷൻ റൂമിൽ’ ഡീൽ സംബന്ധിച്ച് 2 മണിക്കൂർ ചർച്ച നടത്തിയിരുന്നു. ട്രംപ് ഡീൽ പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. ‘‘ട്രംപ് വരച്ച ചില ചുവപ്പുവരകളുണ്ട്. അതൊക്കെ ഇറാൻ അംഗീകരിക്കണം. ഡീൽ അമേരിക്കയ്ക്കു തൃപ്തിയുള്ളതാകണം. എന്നാലേ ട്രംപ് അംഗീകരിക്കൂ’’ – എന്നാണ് വൈറ്റ്ഹൗസ് അധികൃതർ പിന്നീട് പ്രതികരിച്ചത്.
Source link

