NEWS

സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനിൽ നിന്നുപോലും വിവരം തേടിയില്ല; പൊലീസ് റിപ്പോർട്ടിൽ ദുരൂഹത സംശയിച്ച് പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി


തിരുവനന്തപുരം ∙ വൈരനാമം എന്ന വജ്രാഭരണം പോലെ കോടികൾ വില മതിക്കുന്ന അമൂല്യശേഖരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായെന്ന ഗുരുതര കണ്ടെത്തൽ അടങ്ങിയ പൊലീസ് റിപ്പോർട്ടിൽ ദുരൂഹത സംശയിച്ച് ക്ഷേത്ര ഭരണസമിതി. ഇന്റലിജൻസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് പൊലീസ് വിശദീകരണം. ക്ഷേത്ര ഭരണസമിതി അംഗങ്ങളിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ വിവര ശേഖരണം നടത്താതെ തയാറാക്കിയ റിപ്പോർട്ടിന്റെ ആധികാരികത സംബന്ധിച്ചാണ് ഭരണ സമിതി സംശയമുയർത്തുന്നത്.ഭക്തർ സമർപ്പിക്കുന്ന സ്വർണം ഉൾപ്പെടെയുള്ളവ സൂക്ഷിക്കുന്നത് പണിപ്പുര എന്നറിയപ്പെടുന്ന മുറിയിലാണ്. ഇവിടെ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങളുടെയും മറ്റും കണക്കെടുപ്പ് ഏപ്രിൽ 23 മുതൽ 28 വരെ ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തി. സാധനങ്ങളൊന്നും നഷ്ടമായതായി അന്നു കണ്ടെത്തിയില്ലെന്നു ഭരണസമിതി വിശദീകരിക്കുന്നു. കഴിഞ്ഞ 15 ന് ആണ് ആഭ്യന്തര അഡിഷനൽ ചീഫ്സെക്രട്ടറിക്ക് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് കൈമാറിയത്.കവടിയാർ കൊട്ടാരത്തിലെ മോഷണം: അന്വേഷണം നിലച്ചു തിരുവനന്തപുരം ∙ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ വാസസ്ഥലമായ കവടിയാർ കൊട്ടാരത്തിൽ നിന്ന് 2 കോടി രൂപ വില മതിക്കുന്ന ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം നിലച്ചു. രാജകുടുംബാംഗങ്ങളിൽ‍ ചിലരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണത്തിൽ നിന്നു പൊലീസ് പിൻവാങ്ങിയത്. തുടരന്വേഷണത്തിന് രാജ കുടുംബാംഗങ്ങൾ ഉത്സാഹം കാട്ടാത്തതും അന്വേഷണം മരവിക്കാൻ കാരണമായെന്നാണ് ആക്ഷേപം.


Source link

Back to top button