NEWS

കോൺഗ്രസ് നേതാവ് കെ.പി.ധനപാലൻ അന്തരിച്ചു


തൃശൂർ∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചാലക്കുടി മുന്‍ എംപിയുമായിരുന്ന കെ.പി.ധനപാലന്‍ (76) അന്തരിച്ചു. കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു. എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. 1979ൽ പറവൂർ നഗരസഭാംഗമായതോടെയാണു തിരഞ്ഞെടുപ്പ് രംഗത്തു സജീവമാകുന്നത്. ഞായറാഴ്ച പറവൂരിൽ വി.ഡി.സതീശന് നൽകിയ സ്വീകരണ പരിപാടിയിലാണ് ധനപാലന്‍ അവസാനമായി പങ്കെടുത്തത്.


Source link

Back to top button