BUSINESS

സമാധാനനീക്കം പൊളിച്ച് ട്രംപിന്റെ യുദ്ധം; സ്വന്തം ‘എണ്ണ’യ്ക്ക് വില കുറയ്ക്കുമോ മോദി സർക്കാർ? അദാനിക്ക് വൻ നേട്ടം


സമാധാന ഡീലിനുള്ള ചർച്ചകൾ പുരോഗമിക്കവേ, ഇറാനെ വീണ്ടും ആക്രമിച്ച യുഎസിന്റെ നടപടി ആഗോള സമ്പദ്മേഖലയെ ആശങ്കയിലാഴ്ത്തി. താഴ്ന്നുതുടങ്ങിയ ക്രൂഡോയിൽ വില ആക്രമണത്തിന് പിന്നാലെ കുതിച്ചുയർന്നു. ഹോർമുസിൽ ഇറാനുമായി സഹകരിച്ചാൽ ഒമാനെയും ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയും ആശങ്ക കൂട്ടുന്നു. അദാനി ഗ്രൂപ്പിന് കീഴിലെ ഊർജവിതരണ കമ്പനിയായ അദാനി പവർ, വിപണിമൂല്യത്തിൽ ഇൻഫോസിസിനെ മറികടന്നു. ഹിൻഡൻബർഗ് ആരോപണത്തെ തുടർന്ന് നഷ്ടപ്പെട്ട വിപണിമൂല്യം അദാനിക്കമ്പനികൾ വീണ്ടെടുത്തു. ഇതിനിടെ, 8 വർഷക്കാലമായി ഉൽപാദന നടപടികൾ ആരംഭിക്കാതിരുന്ന ‘പുത്തൻ’ എണ്ണക്കിണറിൽ ഉൽപാദന നടപടികൾ തുടങ്ങാൻ ഇന്ത്യ ആലോചിക്കുന്നെന്ന വാർത്തകളും പുറത്തുവന്നു. വായിക്കാം വിശദമായി:സമാധാനനീക്കം പൊളിച്ച് ഇറാനിൽ യുഎസ് ആക്രമണം; ഒമാനെയും വിരട്ടി ട്രംപ്, ഇടിഞ്ഞ എണ്ണവില മേലോട്ട്; സ്വർണത്തിന് വൻ വീഴ്ച ഇറാനുമായുള്ള സമാധാന ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുന്നതിനിടെ, മറുവശത്ത് ഹോർമുസിന് സമീപം ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ്. ഹോർമുസിൽ നിലയുറപ്പിച്ച യുഎസ് സൈന്യത്തെയും ഇതുവഴി കടന്നുപോകുന്ന വാണിജ്യ കപ്പലുകളെയും ഇറാൻ ആക്രമിച്ചേക്കുമെന്ന വാദമുയർത്തിയാണ് യുഎസ് ആക്രമണം. ‘സ്വയരക്ഷ’ മുൻനിറുത്തിയാണ് നടപടിയെന്ന് യുഎസ് വ്യക്തമാക്കി. ഇറാൻ തൊടുത്ത ഡ്രോണുകൾ യുഎസ് വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്. Read Details സ്വർണവില താഴ്ന്നിറങ്ങി; ഇടിവിനു വഴിവച്ച് യുഎസ്-ഇറാൻ സംഘർഷം, വില കൂടുതൽ താഴേക്കോ? സ്വർണവില ആഭരണപ്രിയർക്ക് പ്രതീക്ഷ സമ്മാനിച്ചും നിക്ഷേപകർക്ക് ആശങ്ക പകർന്നും കൂടുതൽ താഴേക്ക്. കേരളത്തിൽ ഗ്രാമിന് 70 രൂപ താഴ്ന്ന് വില 14,305 രൂപയിലെത്തി. 560 രൂപ കുറഞ്ഞ് 1,14,440 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ 3 ദിവസത്തിനിടെ പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് കുറഞ്ഞത്. Read details ഹിൻഡൻബർഗ് ഷോക്ക്: കൈവിട്ട വിപണിമൂല്യം വീണ്ടെടുത്ത് അദാനി; ഇൻഫോസിസിനെ മറികടന്ന് അദാനിയുടെ ‘പവർ’ കൊച്ചി∙ യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് 2023ൽ തൊടുത്ത ഗുരുതര ആരോപണങ്ങളെ തുടർന്ന് നഷ്ടപ്പെട്ട വിപണിമൂല്യം വീണ്ടെടുത്ത് അദാനിക്കമ്പനികൾ. 2023ലെ ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 15000 കോടി ഡോളർ (ഏകദേശം 14 ലക്ഷം കോടി രൂപ) കൊഴിഞ്ഞുപോയിരുന്നു. ഇന്നല എല്ലാ അദാനിക്കമ്പനികളുടെയും ഓഹരികൾ വൻ മുന്നേറ്റം നടത്തി. Read Details വമ്പൻ എണ്ണപ്പാടത്ത് 8 വർഷം ‘അടയിരുന്ന്’ ഒരു ജില്ല; ഇടപെട്ട് നിർമല സീതാരാമൻ, പെട്രോളിൽ കോളടിക്കുമോ ഇന്ത്യയ്ക്ക്? ഭൂമിക്കടിയിൽ 24 കോടിയിലേറെ ബാരൽ ക്രൂ‍ഡ് ഓയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യാതെ പാഴാക്കിയത് 8 വർഷം. ഒടുവിൽ സംസ്ഥാനത്ത് അധികാരം പിടിച്ച ബിജെപി എണ്ണ കുഴിച്ചെടുക്കാനുള്ള നടപടികൾ പൊടിതട്ടിയെടുത്തു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇടപെട്ടതോടെ ഉൽപാദനം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ സജീവം. പെട്രോളിലും ഡീസലിലും കോളടിക്കുമോ ഇന്ത്യയ്ക്ക് Read details


Source link

Back to top button