LATEST NEWS
ഫോണിൽ വലിയ ശബ്ദത്തോടെ ഒരു അപായ സന്ദേശം? പേടിക്കണ്ട, അറിയേണ്ടതെല്ലാം

നിങ്ങളുടെ മൊബൈൽ ഫോണിൽ വലിയ ശബ്ദത്തോടെ ഒരു അപായ സന്ദേശം വന്നിട്ടുണ്ടോ? ഈ സന്ദേശങ്ങൾ കണ്ട് പലരും ആദ്യമൊന്ന് അമ്പരക്കാറുണ്ട്. എന്നാൽ ഇത് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതോ മറ്റോ അല്ല, മറിച്ച് പ്രകൃതിക്ഷോഭങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും മുൻകൂട്ടി അറിയിക്കാൻ സർക്കാർ നടത്തുന്ന ‘സെൽ ബ്രോഡ്കാസ്റ്റിങ്’ സംവിധാനത്തിന്റെ പരീക്ഷണമാണ്.ഒരു നിശ്ചിത പ്രദേശത്തുള്ള എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര സന്ദേശങ്ങൾ അയക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. സാധാരണ എസ്എംഎസുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് ‘ബ്രോഡ്കാസ്റ്റ് മോഡിലാണ്’ പ്രവർത്തിക്കുന്നത്. അതായത്, ഒരു ടവറിന് കീഴിലുള്ള എത്ര പേർക്കും ഒരേ നിമിഷം ഈ മുന്നറിയിപ്പ് ലഭിക്കും.ദുരന്തസമയങ്ങളിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. ആളുകളെ വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഈ സംവിധാനം സഹായിക്കുന്നു. പ്രധാനമായും താഴെ പറയുന്ന സാഹചര്യങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്:
Source link


