SPORTS

വൈഭവ് വൻ ‘കോസ്‌റ്റ്‌ലി’! പരസ്യ പ്രതിഫലം കുത്തനെ ഉയർത്തി താരം; ‘കോടി’കൾ കൊടുക്കാൻ മത്സരിച്ച് ബ്രാൻഡുകൾ


മുംബൈ ∙ ഐപിഎൽ സീസൺ അവസാനിച്ചെങ്കിലും വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ഇനിയൊരു ഐപിഎല്‍ ലേലത്തില്‍ വൈഭവ് പങ്കെടുത്താല്‍ ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തകരുമോ? അങ്ങനെയാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഇപ്പോള്‍ 1.10 കോടിയുടെ വാര്‍ഷിക കരാറിലാണ് വൈഭവ് രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുന്നത്. പ്രതിഫലത്തിൽ മാറ്റം വരാൻ വൈഭവ് ഇനിയും ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം, തന്റെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് ഫീസ് (പരസ്യ കരാർത്തുക)  ഇതിനകം തന്നെ പതിനഞ്ചുകാരനായ വൈഭവ് ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് വിവരം.ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ്, പരസ്യക്കരാറിന് ഒരു കോടി രൂപയാണ് വൈഭവ് ഈടാക്കിയിരുന്നത്. എന്നാൽ ഐപിഎലിനു ശേഷമുള്ള പരസ്യക്കരാറുകൾക്ക് 1.5 മുതൽ 2 കോടി രൂപ വരെയാണ് ഈടക്കുന്നതെന്നാണ് വിവരം. കോംപ്ലാൻ, റെഡ് ബുൾ എന്നിവയുമായി ഒരു കോടി രൂപയ്ക്കാണ് വൈഭവ് കരാർ ഒപ്പിട്ടിരുന്നത്. ഐപിഎലിൽ ഓറഞ്ച് ക്യാപ് ഉൾപ്പെടെ നേടി താരമൂല്യം ഉയർന്നതോടെയാണ് കരാർത്തുക ഇരട്ടിയാക്കാൻ വൈഭവ് തീരുമാനിച്ചത്. ഓറഞ്ച് ക്യാപ് അടക്കം അഞ്ച് അവാർഡുകളാണ് വൈഭവ് ഐപിഎൽ സീസണിൽ നേടിയത്.


Source link

Back to top button