LIFESTYLE NEW

അഞ്ഞൂറ് രൂപ നോട്ട് കൈയ്യിലുണ്ടോ?​ എന്നാൽ ഇനി ജയിലിൽ കിടക്കാം


ഹൈദരാബാദ്: അഞ്ഞൂറ് രൂപ കൈയ്യിലുണ്ടെങ്കിൽ ഒരു ദിവസം ജയിലിൽ കഴിയാനൊരു അവസരം ഉണ്ട്. എവിടെയാണെന്നല്ലേ?​ ​ ഹൈദരാബാദ് ചഞ്ചൽ​ഗുഡയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷൻ അഡ്മിനിസ്ട്രേഷനാണ് ഒരു ജയിൽ മ്യൂസിയം തുറന്നത്. ജയിൽ ജീവിതം, ദിനചര്യകൾ, ഭക്ഷണം എന്നിവയക്കുറിച്ച് സന്ദർശകർക്ക് അടുത്ത ധാരണ നൽകുന്നതിന് ആണ് ഇങ്ങനെ ഒരു സംരഭം ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 28 മുതൽ ‘ഫീൽ ദ ജയിലെന്ന’ ഈ അവസരം വിനിയോ​ഗിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി തുടങ്ങി.


Source link

Back to top button