NEWS

പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി; ഒപ്പം പൂജാസാധനങ്ങളും

ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. ഈ ചാക്കിൽ പൂജാസാധനങ്ങളും ഉണ്ടായിരുന്നു. മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ ചാക്ക് കുരുങ്ങുകയായിരുന്നു. പിന്നാലെ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.


Source link
NEWS

Back to top button