test del 3
ഹരിയാനയിൽ വാഹനാപകടം; ഷാർജയിൽനിന്നെത്തിയ ഭർത്താവിനൊപ്പം വിനോദയാത്ര പോയ വീട്ടമ്മ മരിച്ചു

താനൂർ∙ വിനോദയാത്ര പോയ കുടുംബത്തിലെ വീട്ടമ്മ ഹരിയാനയിൽ വാഹനാപകടത്തിൽ മരിച്ചു. പുതിയകടപ്പുറം വടക്ക് കുപ്പന്റെ പുരക്കൽ ബഷീറയാണ് (42) മരിച്ചത്. ഈയിടെഷാർജയിൽനിന്ന് എത്തിയ ഭർത്താവ് ജലീലിനോടൊന്നിച്ച് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു വിനോദയാത്ര പോയതായിരുന്നു. 3 ദിവസം മുമ്പാണ് ഇവിടെനിന്നു പുറപ്പെട്ടത്. ഇന്നലെ വെള്ളി പുലർച്ചെ 2ന് ഹരിയാനയിൽവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിക്കു പിറകിൽ ഇടിച്ചാണ് അപകടം.
Source link


