test del 3

വിറകിനു വൻ ഡിമാൻഡ്..! പുളി വിറകിന് ടണ്ണിന് 8500 രൂപയായി; പാഴ്മരങ്ങളുടെ വിറകിന് 6000 രൂപ


ചിറ്റിലഞ്ചേരി ∙ പാചക വാതക പ്രതിസന്ധിക്കു പിന്നാലെ  ആവശ്യക്കാർ വർധിച്ചതോടെ വിറകു വിലയിലും വർധന. പുളി വിറകിന് ടണ്ണിന് 5000 രൂപയുണ്ടായിരുന്നത് 8000–8500 രൂപയായി. പാഴ്മരങ്ങളുടെ വിറകിന് 6000 രൂപയാണു വില. റബർ മരത്തിന്റെ വിറകിനും വില കൂടിയിട്ടുണ്ട്. ആവശ്യത്തിനു വിറകു കിട്ടാത്ത അവസ്ഥയുമുണ്ട്. ഇതോടെ മരങ്ങൾ മുറിച്ചു വിറകാക്കി സൂക്ഷിക്കുന്നവരുടെ എണ്ണവും വർധിച്ചു. എന്നാൽ വിറകു പൊളിക്കാൻ തൊഴിലാളികളില്ലാത്തതും മരം പൊളിച്ച് വിറകാക്കുന്ന യന്ത്രങ്ങൾ ആവശ്യത്തിനു ലഭിക്കാത്തതും തിരിച്ചടിയായി.


Source link

Back to top button