test del 4 copy of del 3
ട്രംപിന്റെ വിശ്വസ്തന്റെ ഇന്ത്യ സന്ദർശനം, ഊർജ പ്രതിസന്ധി മാത്രമോ ചർച്ച; പാക്കിസ്ഥാൻ ബന്ധവും ചർച്ചയാകും

ന്യൂഡൽഹി∙ നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. ഇറാൻ സംഘർഷം സമാധാന ചർച്ചയിലെത്താതെ നീളുന്നതിനിടെയാണ് ഈ സന്ദർശനം എന്നതാണ് പ്രത്യേകത. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന റൂബിയോ, വ്യാപാരം, പ്രതിരോധം, ഊർജം എന്നീ മേഖലകളിലെ തുടർ സഹകരണം ചർച്ച ചെയ്യും. കൊൽക്കത്ത, ആഗ്ര, ജയ്പൂർ, ഡൽഹി എന്നീ നഗരങ്ങളിൽ റൂബിയോ സന്ദർശനം നടത്തും. മെയ് 26 വരെ റൂബിയോയുടെ ഇന്ത്യ സന്ദർശനം നീളും. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വരവിന് പിന്നിൽ എന്തെല്ലാമാണ് കാര്യങ്ങൾ എന്ന ചര്‍ച്ച പലയിടത്തും ഉയരുന്നുണ്ട്. ഊർജ പ്രതിസന്ധിയുടെ കാലത്ത് പ്രധാനമായും ഊർജ സുരക്ഷയെ പറ്റി ചർച്ചകളുണ്ടായേക്കാമെന്നാണ് സൂചന. ഇറാൻ സംഘർഷം കാരണം ആഗോള ഊർജ മേഖലയിൽ വലിയ പ്രതിസന്ധിയാണ്. യുഎസുമായുള്ള സമാധാന ചർച്ചയിൽ ഇറാന്റെ തുറുപ്പുചീട്ടാണ് ഹോർമുസ്. സമാധാന ചർച്ചയിൽ ഇതുവരെ തീരുമാനമാകാത്തതുകൊണ്ട് ഹോർമുസിന്റെ കാര്യത്തിലും പ്രതിസന്ധി തുടരുകയാണ്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ ഏതാണ്ട് 80 ശതമാനവും ഹോർമുസ് വഴിയാണ്. പ്രതിസന്ധിക്ക് പിന്നാലെ അമേരിക്കയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി വർധിപ്പിക്കാനുള്ള സാധ്യതകളും ചർച്ചയാകും. ഇന്ത്യയുടെ വ്യാപാര കമ്മി നികത്താൻ അമേരിക്കയിൽ നിന്ന് ഇപ്പോൾ ഇറക്കുമതി തുടങ്ങിയാൽ അത് സഹായകമാകും.കഴിഞ്ഞ വർഷം ഡോണൾഡ് ട്രംപും മോദിയും തമ്മിൽ ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് മാർക്കോ റൂബിയോ ഇന്ത്യയിലേക്കെത്തുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങളും സമീപകാലത്ത് ചില വ്യാപാര തർക്കങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനും താരിഫുകളും മറ്റും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനും ശ്രമിക്കും.
Source link


