test del 3

ബംപർ ഡിവിഡന്റ്: ഓഹരിയൊന്നിന് 506 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ഇന്ത്യൻ കമ്പനി, പതിവു തെറ്റിയില്ലെന്ന് നിക്ഷേപകർ


നാലാം പാദത്തിൽ ലാഭം വർധിച്ചതോടെ നിക്ഷേപകർക്ക് ബംപർ ലാഭവിഹിതം പ്രഖ്യാപിച്ച് ടെക്നോളജി, സയൻസ് കമ്പനിയായ ‘3എം’ ഇന്ത്യ. അന്തിമ ലാഭവിഹിതമായി 160 രൂപയും പ്രത്യേക ലാഭവിഹിതമായി 346 രൂപയുമാണ് ലഭിക്കുക. അതായത് ‘3എം’ കമ്പനിയുടെ ഓരോ ഓഹരിക്കും 506 രൂപ വീതം നിക്ഷേപകന് ലാഭവിഹിതമായി ലഭിക്കും. ജൂലൈ 17ാണ് ലാഭിവിഹിതം അനുവദിക്കുന്നതിനുള്ള റെക്കോർഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 17ന് ഡിമാറ്റ് അക്കൗണ്ടിൽ ‘3എം’ കമ്പനിയുടെ ഓഹരികൾ ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ. ഓഗസ്റ്റിൽ നടക്കുന്ന വാർഷിക ജനറൽ മീറ്റിങ്ങിൽ അംഗീകാരം ലഭിച്ചാൽ‍ 30 ദിവസത്തിനകം ലാഭവിഹിതം വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്പും നിക്ഷേപകർക്ക് മികച്ച ലാഭവിഹിതം അനുവദിച്ച കമ്പനിയാണ് 3എം. 2022ൽ 850 രൂപയാണ് പ്രത്യേക ലാഭവിഹിതമായി നൽകിയത്. 2023ൽ ഇത് 100 രൂപയിലേക്ക് ചുരുങ്ങി. 2024ൽ 685 രൂപയും 2025ൽ 535 രൂപയും ലാഭവിഹിതം അനുവദിക്കാനും കമ്പനി തയാറായി. ഇതോടെ കമ്പനിയുടെ ഒരു ഓഹരിയെങ്കിലും കൈവശമുള്ളയാൾക്ക് ഇതുവരെ ലഭിച്ചത് ചുരുങ്ങിയത് 2676 രൂപ. ഓഹരിയിലും മുന്നേറ്റം


Source link

Back to top button