test del 4 copy of del 3

ലഹരി മാഫിയയ്ക്കെതിരെ ഓപ്പറേഷൻ തൂഫാൻ; സ്റ്റേഷനില്‍ എത്തുന്നവർക്ക് ‘ഗുഡ് മോണിങ്’


തിരുവനന്തപുരം∙ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍ ഒന്നു മുതല്‍ ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. ‘ഓപ്പറേഷന്‍ തൂഫാന്‍: ദ് നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളുടെ വേരറുക്കുകയാണ് ലക്ഷ്യം.ലഹരി വില്‍പനയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കും. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കും. സ്റ്റേഷനില്‍ എത്തുന്നവരെ ‘ഗുഡ് മോണിങ്’, ‘നമസ്‌കാരം’ പറഞ്ഞ് സ്വീകരിക്കണം. സ്റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം, വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.


Source link

Back to top button