test del 3
‘പൊലീസ് പ്രവർത്തിച്ചത് പാർട്ടി ഓഫിസ് പോലെ; കാഫിർ സ്ക്രീൻഷോട്ടിൽ അന്വേഷണം ഏകപക്ഷീയം’: പാറക്കൽ അബ്ദുല്ല

കോഴിക്കോട്∙ വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിൽ തുടരന്വേഷണത്തിനു സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. കഴിഞ്ഞ മാസം പൊലീസ് അവസാനിപ്പിച്ച കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല വെള്ളിയാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നൽകിയ കത്ത് പ്രകാരമാണ് നടപടിക്രമങ്ങളിലേക്ക് ആഭ്യന്തര വകുപ്പ് കടക്കുന്നത്.ഒരു പാർട്ടി ഓഫിസിൽനിന്ന് പ്രവർത്തകർ എങ്ങനെയാണോ പാർട്ടി നിർദേശം അനുസരിക്കുക എന്നതു പോലെയാണ് വടകരയിലെയും പരിസരപ്രദേശങ്ങളിലെയും പൊലീസ് കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ നടപടി സ്വീകരിച്ചതെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ മനോരമ ഓൺലൈനോടു പറഞ്ഞു. ഏകപക്ഷീയമായ നിലപാടാണ് ഈ കേസിൽ പൊലീസ് കൈക്കൊണ്ടത്. കോടതിയിൽ കേസ് നിലനിൽക്കുകയും ഫൊറൻസിക്കിൽനിന്ന് റിപ്പോർട്ട് ലഭിക്കാത്തതുമായ സാഹചര്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് എഴുതിത്തള്ളിയെന്ന വിവരമാണ് വടകര പൊലീസിൽനിന്ന് മാധ്യമങ്ങൾക്കു നൽകിയത്.കേസിൽ എൽഡിഎഫിന്റെ വ്യാജപരാതി പ്രകാരം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഫൊറൻസിക്കിനു കൈമാറിയ ലീഗ് പ്രവർത്തകൻ പി.കെ.മുഹമ്മദ് കാസിമിന്റെ മൊബൈൽ ഫോൺപോലും ഇതുവരെ തിരികെ നൽകിയിട്ടില്ല. പൊലീസ് തന്നെയാണ് ഇതിൽ എല്ലാ ഒത്തുകളിയും നടത്തിയിരിക്കുന്നത്. ന്യായമോ മെറിറ്റോ നോക്കാതെയാണ് പൊലീസ് കേസ് അന്വേഷണത്തിൽ ഏകപക്ഷീയമായി മുന്നോട്ടുപോയത്. അതിനാലാണ് കേസ് അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘം തന്നെ വേണം എന്ന നിലപാട് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചത്. ഇതുപ്രകാരം ഉചിതമായ നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പാറക്കൽ അബ്ദുല്ല പറഞ്ഞു.
Source link


