CINEMA
‘ആര് ആരെയാണ് ബ്ലാക്ക് മെയിൽ ചെയ്തത്, ഞരമ്പ് മുറിച്ചത്’; രവി മോഹനെതിരെ ആഞ്ഞടിച്ച് ഭാര്യാമാതാവ്

തമിഴ്നടൻ രവി മോഹനെതിരെ ആഞ്ഞടിച്ച് ഭാര്യാമാതാവ് സുജാത വിജയകുമാർ. രവി മോഹൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സുജാത മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം രവി വാർത്താസമ്മേളനത്തിൽ ഭാര്യയായ ആർതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് സുജാത രംഗത്തെത്തിത്. ആർതി കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണം വ്യാജമാണെന്നും അവർ വ്യക്തമാക്കി. ‘ഒരു വർഷമായി കോടതിയിരിക്കുന്ന വിഷയമാണ് രവി മോഹൻ ഇപ്പോൾ പരസ്യമായി പറഞ്ഞിരിക്കുന്നത്. ഇതിന് മുൻപും ഒരുപാട് വ്യാജ ആരോപണങ്ങൾ ഞങ്ങൾക്കെതിരെ ഉയർത്തിയിരുന്നു. കേസ് കോടതിയിൽ നടക്കുന്നതുകൊണ്ടാണ് അതിനൊന്നും മറുപടി പറയാതിരുന്നത്. അദ്ദേഹത്തിന്റെ സമ്മർദം എന്താണെന്ന് അറിയില്ല. എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ടാകും. പക്ഷേ അത് നിയമോപദേശം തേടിയതിന് ശേഷം മാത്രമാകും.2008ൽ വികടൻ മാസികയിൽ ഒരു അഭിമുഖം വന്നിരുന്നു. അത് കിട്ടുമോ എന്നാണ് ഞാനിപ്പോൾ അന്വേഷിക്കുന്നത്. ആര് ആരെയാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്നും ആരാണ് വിവാഹം കഴിക്കാനായി ഞരമ്പ് മുറിച്ചതെന്നും അതിലുണ്ട്. എന്റെ പേരക്കുട്ടി പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ്. അവൻ ഈ പ്രശ്നങ്ങൾ കാരണം വെെകാരികമായി വലിയ പിരിമുറുക്കമാണ് അനുഭവിക്കുന്നത്. ആ കുട്ടികൾ കാണാൻ പാടില്ലാത്തതെല്ലാം കാണുകയും കേൾക്കാൻ പാടില്ലാത്തതെല്ലാം കേൾക്കുകയും ചെയ്തു. വലിയ മനോവിഷമത്തിലാണ് അവരുള്ളത്’- സുജാത പറഞ്ഞു.
Source link


