NATIIONAL
വിരാട് കോലിക്ക് അർധ സെഞ്ചറി, വെങ്കടേഷ് അയ്യരുടെ തകർത്തടി, 200 പിന്നിട്ട് ബെംഗളൂരു, പഞ്ചാബിന് വമ്പൻ വിജയലക്ഷ്യം

ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സിന് 223 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. അർധ സെഞ്ചറികൾ നേടിയ വെങ്കടേഷ് അയ്യർ, വിരാട് കോലി എന്നിവരുടെ ഇന്നിങ്സുകളാണ് ബെംഗളൂരുവിനെ വമ്പൻ സ്കോറിലേക്ക് എത്തിച്ചത്. 40 പന്തുകൾ നേരിട്ട വെങ്കടേഷ് അയ്യർ നാലു സിക്സുകളും എട്ട് ഫോറുകളുമുൾപ്പടെ 73 റൺസടിച്ചു പുറത്താകാതെനിന്നു. 37 പന്തുകൾ നേരിട്ട കോലി 58 റൺസടിച്ചു.പിന്നാലെയെത്തിയ വെങ്കടേഷ് അയ്യരും തകർത്തടിച്ചപ്പോൾ, 17.5 ഓവറിൽ ബെംഗളൂരു 200 പിന്നിട്ടു. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ടും, അർഷ്ദീപ് സിങ്, യുസ്‍വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
Source link


