test del 4 copy of del 3
‘ഇപ്പോഴും കോട്ടയിൽ, എപ്പോൾ ഡൽഹിയിലെത്തുമെന്ന് അറിയില്ല; തീപിടിത്തത്തിൽ സാധനങ്ങളെല്ലാം നശിച്ചു’

കോട്ട∙ രാജസ്ഥാനിലെ കോട്ടയിൽ വച്ച് തീപിടിച്ച തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത പലർക്കും ഇപ്പോഴും ഡൽഹിയിലെത്താനായില്ല. പുതിയ ബോഗിയുമായി രാജധാനി ഡൽഹിയിലേക്ക് പോയെങ്കിലും ചിലർ ഇപ്പോഴും കോട്ട റെയിൽവേ സ്റ്റേഷനിൽ പെട്ടിരിക്കുകയാണ്. സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കം 30–35 പേരാണ് കോട്ടയിലുള്ളതെന്നും റെയിൽവേ പൊലീസ് എഫ്ഐആർ നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നും സംഘത്തിലുള്ള മലയാളി സൈനികൻ അഭിലാഷ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. നഷ്ടപരിഹാരത്തെ പറ്റി കൂടുതൽ വിവരങ്ങൾ രാജധാനി പുറപ്പെടുമ്പോൾ കിട്ടാത്തതുകൊണ്ടാണ് കോട്ടയിൽ തന്നെ നിന്നതെന്നും ഇപ്പോഴും റെയിൽവേ പൊലീസ് എഫ്ഐആർ നടപടി പൂർത്തിയാക്കിയിട്ടില്ലെന്നും എപ്പോൾ ഡൽഹിയിൽ എത്താൻ പറ്റുമെന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ലെന്നും അഭിലാഷ് പറഞ്ഞു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഏകദേശം 35 പേരോളം ഇവിടെയുണ്ട്. എഫ്ഐആർ ഇട്ടതിന് ശേഷം മറ്റൊരു വാഹനത്തിൽ കയറ്റിവിടാമെന്നാണ് ഇപ്പോൾ പറയുന്നത്. അധികൃതര്‍ ഒരു മുറി തയാറാക്കി തന്നിട്ടുണ്ട്. അവിടെ ഇരിക്കുകയാണ്. ഇത് എപ്പോള്‍ കഴിയുമെന്നോ എപ്പോൾ ഡൽഹിയിൽ എത്തുമെന്നോ അറിയില്ല’’– അഭിലാഷ് പറഞ്ഞു.
Source link


