test del 5 copy of del 3

ഭർത്താവിന് 65% പൊള്ളൽ, ഭാര്യ മരിച്ചു: ചെറുവണ്ണൂരിൽ കാർ കത്തിയതിൽ ബന്ധുക്കൾക്ക് സംശയം


കോഴിക്കോട്∙ ചെറുവണ്ണൂർ കക്കറമുക്കിൽ തീപിടിച്ച കാറിന്റെ ഉള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ കാറിനു തീപിടിച്ച് പാലേരി കല്ലിക്കണ്ടി സോനയാണ്(27) മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിത കൊലപാതകമെന്നു കരുതുന്നതിനാൽ പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും സോനയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം, കാറിൽനിന്നെടുത്ത സാംപിളുകളുടെ ഫൊറൻസിക് ഫലം വന്നാൽ മാത്രമേ കൃത്യമായ നിഗമനം നടത്താനാകുകയുള്ളുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കി.അപകടകാരണം ഷോർട്ട് സർക്കീറ്റ് കാരണം അല്ലെന്നാണ് ശനിയാഴ്ച ജില്ലാ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. കാറിനുള്ളിലെ വയറിങ്ങിനും ഇന്ധന ടാങ്കിനും എസി സംവിധാനത്തിലും മുൻഭാഗത്തെ റേഡിയേറ്റർ ഭാഗത്തും തകരാറുകളില്ലെന്നാണ് മോട്ടർ വാഹന വകുപ്പും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.∙ മരണത്തിൽ ദുരൂഹതയെന്ന് സോനയുടെ ബന്ധുക്കൾ


Source link

Back to top button