test del 3

‘കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം’: പുതിയ നിയമവുമായി താലിബാൻ


കാബൂൾ ∙ കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ‘ഭാര്യാഭർത്താക്കന്മാർക്കിടയിലെ വേർപിരിയലിന്റെ തത്വങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള നിയന്ത്രണത്തിലാണ് വിവാദപരമായ തീരുമാനം. ഇവ താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകരിച്ചു. മേയ് പകുതിയോടെ ഭരണകൂടത്തിന്റെ ഔദ്യോഗിക ഗസറ്റിൽ ഇത് പ്രസിദ്ധീകരിച്ചെന്നും അഫ്ഗാനിസ്ഥാനിലെ ‘അമു ടിവി’ റിപ്പോർ‍ട്ട് ചെയ്തു. നിയമത്തിന്റെ 5-ാം അനുച്ഛേദം അനുസരിച്ച് കുട്ടിയുടെ പിതാവിനും മുത്തശ്ശനും ബാലവിവാഹം നടത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്. താലിബാൻ കോടതിയുടെ ഉത്തരവിലൂടെ മാത്രമേ കുട്ടിക്ക് ഈ വിവാഹബന്ധം റദ്ദാക്കാൻ സാധിക്കു. പൊരുത്തമില്ലാത്ത പങ്കാളിയോ വലിയ സ്ത്രീധനമോ ഉൾപ്പെട്ട വിവാഹങ്ങൾ സാധുവായി കണക്കാക്കില്ലെന്നും പുതിയ നിയമത്തിൽ പറയുന്നു. 


Source link

Back to top button