test del 3

ചേച്ചിയുടെ വിഡിയോ കാണിച്ച് അനിയത്തിയെയും പീഡിപ്പിച്ചു; സഹോദരിമാരുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ത്?


ജോധ്പുർ∙ വർഷങ്ങളോളം കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്മെയിലിനും ഇരയായ രണ്ട് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവം രാജസ്ഥാനിലെ ജോധ്പുരിനെ നടുക്കി. നീതി ലഭിക്കാതെ വന്നതോടെയാണ് ഇളയ സഹോദരിയും ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.ഈ വർഷം മാർച്ച് 20നാണ് മൂത്ത സഹോദരി ആത്മഹത്യ ചെയ്തത്. ഇ-മിത്ര സെന്റർ നടത്തിപ്പുകാരനായ മഹിപാൽ എന്നയാൾ യുവതിയുടെ അശ്ലീല വിഡിയോ രഹസ്യമായി ചിത്രീകരിച്ചാണ് പീഡനം തുടങ്ങിയതെന്ന് ഇളയ സഹോദരി ഏപ്രിൽ 11ന് നൽകിയ പരാതിയിൽ പറയുന്നു. മഹിപാൽ, ശിവരാജ്, ഗോപാൽ, വിജാറാം, ദിനേശ്, മനോജ്, പുഖ്‌രാജ് എന്നിവരുൾപ്പെടെ എട്ട് പേർ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഇളയ പെൺകുട്ടി ഏപ്രിൽ 11ന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. നാല് വർഷത്തോളം മഹിപാലും സംഘവും യുവതിയെ ചൂഷണം ചെയ്തു, ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടിയെടുത്തു. പീഡനം സഹിക്കാനാകാതെയാണു മൂത്ത സഹോദരി ജീവനൊടുക്കിയതെന്നാണ് പരാതിയിൽ പറയുന്നത്.സഹോദരിയുടെ മരണശേഷം പ്രതികൾ അവളുടെ വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി ഇളയ സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. നീതി ലഭിച്ചില്ലെങ്കിൽ താനും ആത്മഹത്യ ചെയ്യുമെന്ന് യുവതി പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 11ന് എഫ്‌ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും കൃത്യമായ നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ഒടുവിൽ നീതി ലഭിക്കാതെ വന്നതോടെ ഇളയ സഹോദരിയും ജീവനൊടുക്കുകയായിരുന്നു.


Source link

Back to top button