LATEST NEWS
വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി; 5 പതിറ്റാണ്ടിനു ശേഷം കോൺഗ്രസ് മന്ത്രിമാർ

ചെന്നൈ ∙ തമിഴ്‌നാട്ടിലെ വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽനിന്ന് 21 പേരും കോൺഗ്രസിൽനിന്ന് രണ്ടുപേരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുസ്‌ലിം ലീഗിനും വിസികെയ്ക്കും വിജയ് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇരുകക്ഷികളും തീരുമാനമെടുത്തില്ല. 234 നിയമസഭാംഗങ്ങളുള്ള തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിൽ 36 അംഗങ്ങൾ വരെയാകാം. നിലവിൽ മുഖ്യമന്ത്രിയും 32 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്.
Source link


