LIFESTYLE

220 കോടിക്ക് 200 വർഷം പഴക്കമുള്ള ബംഗ്ലാവ് വാങ്ങി സോനം കപൂറും ഭർത്താവും! അയൽക്കാർക്ക് തലവേദന; കേസ്, വിവാദം


ലണ്ടനിലെ അതിസമ്പന്നർ താമസിക്കുന്ന നോട്ടിങ് ഹില്ലിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം ഒരു ഇന്ത്യൻ ദമ്പതികളാണ്. പ്രശസ്ത ബോളിവുഡ് നടി സോനം കപൂറും ഭർത്താവും പ്രമുഖ വസ്ത്രവ്യാപാര വ്യവസായിയുമായ ആനന്ദ് അഹൂജയും ലണ്ടനിൽ വാങ്ങിക്കൂട്ടിയ സ്വത്തുക്കളും അതിനെച്ചൊല്ലിയുള്ള തർക്കങ്ങളുമാണ് ഇപ്പോൾ ബ്രിട്ടിഷ് മാധ്യമങ്ങളിൽ നിറയുന്നത്. മൂന്ന് വർഷം മുൻപ് 21 മില്യൻ പൗണ്ട് (ഏകദേശം 220 കോടിയിലധികം രൂപ) ചെലവഴിച്ചാണ് ഇവർ നോട്ടിങ് ഹില്ലിൽ ഈ പ്രോപ്പർട്ടി വാങ്ങുന്നത്.∙ വൻ നവീകരണ പദ്ധതികൾ2023ലാണ് വെസ്റ്റ് ലണ്ടനിൽ 200 വർഷം പഴക്കമുള്ള ‘ഹിൽക്രെസ്റ്റ്’ എന്ന ചരിത്രപ്രസിദ്ധമായ പ്രോപ്പർട്ടി ആനന്ദ് അഹൂജയും സോനവും സ്വന്തമാക്കുന്നത്. എന്നാൽ, കെട്ടിടം വാങ്ങിയ ഉടൻ തന്നെ അതിന്റെ പുറംമതിലുകൾ മാത്രം നിലനിർത്തിക്കൊണ്ട് ഉള്ളിലുള്ളതെല്ലാം പൂർണമായി പൊളിച്ചുമാറ്റാനായിരുന്നു പദ്ധതി. ഒരു ബേസ്‌മെന്റ് നീന്തൽക്കുളവും അണ്ടർഗ്രൗണ്ട് ബാസ്‌ക്കറ്റ്‌ബോൾ കോർട്ടും നിർമിക്കാനുള്ള ഈ വൻ നവീകരണ പദ്ധതിക്കെതിരെ പ്രദേശവാസികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. തുടർന്ന്, മൂന്ന് വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കും അപ്പീലുകൾക്കും ഒടുവിൽ രണ്ടാഴ്ച മുൻപാണ് ദമ്പതികൾക്ക് കൗൺസിലിന്റെ നിർമാണ അനുമതി ലഭിച്ചത്. ഇതിനകം തന്നെ ഫ്ലാറ്റിലെ ജോലികൾക്കായി 4.7 മില്യൻ പൗണ്ടോളം ഇവർ ചെലവഴിച്ചതായാണ് വിവരം. ∙ ജോലിക്കാർക്കായി ക്വാർട്ടേഴ്‌സ്’


Source link

CINEMA

CINEMA

Back to top button