test del 5 copy of del 3
യുഎഇ ടു ഇറ്റലി; ഒപ്പം ‘സ്വീറ്റ്’ നയതന്ത്രവും, മോദിയുടെ വിദേശയാത്ര ഇന്ത്യയിലെത്തിച്ചത് 3.5 ലക്ഷം കോടി

പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിൽ നടത്തിയ സന്ദർശനം നിക്ഷേപക രംഗത്ത് ഇന്ത്യയ്ക്ക് മികച്ച നേട്ടമായെന്ന് കേന്ദ്രസർക്കാർ. രാജ്യത്തേക്ക് 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാൻ കഴിഞ്ഞു. യുഎഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. വിവിധ മേഖലകളിലെ അമ്പതിലധികം രാജ്യാന്തര കമ്പനികളുടെ മേധാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതുവഴിയാണ് നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചത്. നിലവിൽ ഇന്ത്യയിൽ നിക്ഷേപമുള്ള കമ്പനികളാണ് ഇവയിൽ പലതും. ഇവരുടെ നിലവിലെ ഇന്ത്യയിലെ നിക്ഷേപം 17.3 ലക്ഷം കോടി രൂപയിലധികം വരും. ഇതിന് പുറമെയാണ് 3.5 ലക്ഷം കോടി രൂപ കൂടി നിക്ഷേപിക്കുന്നത്. നോർഡിക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ 200% വർധനയുണ്ടായെന്നും നരേന്ദ്ര മോദി പറഞ്ഞു. ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്ലൻഡ്, നോർവേ, സ്വീഡൻ എന്നിവയാണ് നോർഡിക് രാജ്യങ്ങൾ. ഇറ്റലിയുമായി ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിൽ’ എത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു.
Source link


