test del 5 copy of del 3

അമളി പറ്റിയെന്ന് സമ്മതിക്കില്ല! പാർലെ ഓഹരിക്ക് ഇന്നും മോദിയുടെ ‘മെലഡി’ ആവേശം; 5% കുതിപ്പ്


അമളിപറ്റിയെന്ന് സമ്മതിക്കാൻ നിക്ഷേപകർ തയ്യാറല്ല! ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ‘മധുര സമ്മാനം’ ഇന്നലെ പാർലെ ഇൻഡസ്ട്രീസ് ഓഹരികളെ 5% കുതിപ്പുമായി അപ്പർ-സർക്യൂട്ടിൽ എത്തിച്ചിരുന്നു.∙ പാർലെ ഇൻഡസ്ട്രീസ് മാലിന്യസംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഈ കമ്പനിക്ക് മോദി മെലോനിക്ക് കൊടുത്ത മിഠായിയുമായി ഒരു ബന്ധവുമില്ല. പേരിലെ സാമ്യംകൊണ്ടുമാത്രം കിട്ടിയ ഭാഗ്യമുന്നേറ്റം.∙ മോദിയിൽ നിന്ന് മിഠായി വാങ്ങുന്ന വിഡിയോ മെലോനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായി. ഇതിനകം 12 കോടിയിലേറെപ്പേർ വിഡിയോ കണ്ടു. മെലോനിയുടെ അക്കൗണ്ടിൽ ഏറ്റവുമധികം പേർ കണ്ട വിഡിയോ ആണിത്. 


Source link

Back to top button