CINEMA

അബിഷന്റെ നായികമാരായി യോഗലക്ഷ്മിയും ശിവാനിയും


ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകാനായും വിത്ത് ലൗവിലൂടെ നായകനായും ഗംഭീര അരങ്ങേറ്റം കുറിച്ച അബിഷൻ ജീവിന്ത് വീണ്ടും നായക വേഷത്തിൽ. ടൂറിസ്റ്റ് ഫാമിലിയിൽ അഭിനയിച്ച യോഗലക്ഷ്മിയും ലിറ്റിൽ ഹാർട്സ് എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ച ശിവാനി നാഗരവും ആണ് നായികമാർ. നവാഗതനായ ഗൗതം ശിവരാമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും എന്നാണ് സൂചന. റൊമാന്റിക് എന്റർടെയ്‌നറാണ്. ടൂറിസ്റ്റ് ഫാമിലി തമിഴകത്ത് സർപ്രൈസ് ഹിറ്റായി മാറിയിരുന്നു. തെലുങ്ക് ബ്ളോക് ബസ്റ്ററായ ലിറ്റിൽ ഹാർട്സിൽ നായികയായി തിളങ്ങിയ ശിവാനി ഇതാദ്യമായി തമിഴിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.മൗലി തനുജ് പ്രശാന്ത് ആയിരുന്നു നായകൻ. അതേസമയം സ്കൂൾ കാല പ്രണയം പറഞ്ഞ വിത്ത് ലൗവിൽ മലയാള താരം അനശ്വരരാജൻ ആയിരുന്നു നായിക. റൊമാന്റിക് കോമഡി എന്റർടെയ്‌നറായി ഒരുങ്ങിയ ചിത്രത്തിൽ മോനിഷ എന്ന കഥാപാത്രമായാണ് അനശ്വര രാജൻ എത്തിയത്. നവാഗതനായ മധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആയിരുന്നു സൗന്ദര്യ രജനികാന്ത്. ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.


Source link

Back to top button