LIFESTYLE

10 കോടി രൂപയുടെ വരുമാനം ഒരൊറ്റ ഭാഗത്ത് നിന്നും, സംസ്ഥാനത്ത് ഈ മേഖല പണം വാരുന്നു, സർക്കാരിന് റവന്യു വരുമാനം മാത്രം 86 ലക്ഷം


ചാലക്കുടി: കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും ഉയർത്തിയ വെല്ലുവിളികൾക്കിടയിലും അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര മേഖലയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം റെക്കാഡ് വരുമാനം. സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 9.78 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 2.81 കോടിയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷം 6.97കോടിയായിരുന്നു വരുമാനം. ഇതിനു പുറമേ 1,32,053 വാഹനങ്ങളുടെ പാർക്കിംഗ് ഫീസും ലഭിച്ചു.
വാഹനങ്ങളിൽ മുൻകാലത്തെ അപേക്ഷിച്ച് 2,733 എണ്ണത്തിന്റെ കുറവുണ്ട്. പാർക്കിംഗ് സൗകര്യത്തിലെ അപര്യാപ്ത മൂലം ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ വരവ് കുറഞ്ഞിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടം മാത്രം കാണാൻ ഇത്തവണ എത്തിയത് 14.5 ലക്ഷം പേരാണ്. ഇതിൽ 12.61 ലക്ഷം മുതിർന്നവരും ഉൾപ്പെടുന്നു. വരുമാനത്തിൽ 7.42 കോടിയും വാഴച്ചാൽ ഇക്കോ മാനേജ് ഫണ്ടിലേക്കാണ്.വിദേശികളും കൂടി
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിദേശസഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവ്. 10,000 വിദേശികളാണ് അതിരപ്പിള്ളി സന്ദർശിച്ചത്. ഇത് മുൻവർഷത്തേക്കാൾ 2,099 പേർ കൂടുതലാണ്. വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രത്തിൽ ഉൾപ്പെടെ 11,189 വിദേശികളെത്തി.വിദേശികളും കൂടി
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിദേശസഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവ്. 10,000 വിദേശികളാണ് അതിരപ്പിള്ളി സന്ദർശിച്ചത്. ഇത് മുൻവർഷത്തേക്കാൾ 2,099 പേർ കൂടുതലാണ്. വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രത്തിൽ ഉൾപ്പെടെ 11,189 വിദേശികളെത്തി.ആകെ വരുമാനം9.78 കോടി
മുൻ വർഷത്തെ വരുമാനം 6.97 കോടി
ആകെ വർദ്ധനവ് 2.81 കോടി
അതിരപ്പിള്ളിയിൽ ആകെ സന്ദർശകർ : 14.5 ലക്ഷം
വിദേശ സഞ്ചാരികൾ: 11,189 പേർ


Source link

Back to top button