test del 5 copy of del 3
‘കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഘടകക്ഷികൾ ഇടപെടുന്നത് എന്തിന്?; വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം’

ചങ്ങനാശേരി∙ കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഘടകക്ഷികൾ എന്തിനാണ് ഇടപെടുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മുഖ്യമന്ത്രി പ്രഖ്യാപനം വൈകാൻ കാരണം മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഇടപെടല്‍ കൊണ്ടാണ്. ഘടകക്ഷികളുടെ ഇത്തരം ഇടപെടൽ ജനാധിപത്യത്തിനു ചേർന്നതല്ല. എല്ലാം കൂടി കണക്ക് കൂട്ടുമ്പോൾ ദുരൂഹതയുണ്ട്. ആര് വന്നാലും സ്വീകരിക്കുന്നതല്ലേ മര്യാദ. അതിന്റെ പേരാണ് ജനാധിപത്യമെന്നും സുകുമാരൻ നായർ പറഞ്ഞു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ എൻഎസ്എസ് ഇടപെടില്ല. വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എൻഎസ്എസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കൂട്ടർ മാത്രം വിദ്യാഭ്യാസ വകുപ്പ് കൈവശം വച്ചു പോകുന്നത് ശരിയല്ല. വേറൊരു കൂട്ടരുടെ ജാതി പറഞ്ഞുള്ള കടുംപിടുത്തം കൊണ്ടാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് താക്കോൽ സ്ഥാനം ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയോടുള്ളത് സൗഹൃദമാണ്. മൂന്ന് പേരുകളിൽ ആരുടെയും പേരിനോട് എനിക്ക് പ്രത്യേക താൽപര്യമില്ല’’ – സുകുമാരൻ നായർ പറഞ്ഞു.
Source link


